ഭോപ്പാല്‍: ജീവിത്തതിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെട്ട മോത്തിലാല്‍ പ്രജാപതിയുടെ തലവര മാറിയത് ഒരുതുണ്ട് ഭൂമിയാണ്. മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വജ്ര ഖനന ഭൂമിയില്‍ തൊഴിലാളിയായ പ്രജാപതി സര്‍ക്കാര്‍ നല്‍കിയ 25 ചതുരശ്രയടി സ്ഥലത്ത് കഴിയുമ്പോഴാണ് ആ സൗഭാഗ്യം തേടിവന്നത്. പ്രദേശത്തുനിന്നും പ്രജാപതിക്ക് ലഭിച്ചത് 1.5 കോടി രൂപ മൂല്യമുള്ള വജ്രം.
കൃഷ്ണ കല്യാണ്‍പുര്‍ പാട്ടിയില്‍ 25 ചതുരശ്രയടി സ്ഥലമാണ് പ്രജാപതി പാട്ടത്തിനെടുത്തത്. പന്നായിലെ നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള വജ്ര ഖനനം നടക്കുന്ന പ്രദേശത്തിന് സമീപമാണിത്. തലമുറകളായി ഖനന ഭൂമിയില്‍ പാട്ടത്തിനെടുത്ത് തൊഴില്‍ ചെയ്യുന്നവരാണ് തങ്ങളെന്ന് പ്രജാപതി പറയുന്നു. എന്നാല്‍ ഇതാദ്യമായാണ് ഇത്രയും വലിയൊരു ഭാഗ്യ ലഭിക്കുന്നത്. ഇത് തനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല. വജ്രത്തില്‍ നിന്നു ലഭിക്കുന്ന പണം മക്കളുടെ വിദ്യഭ്യാസത്തിനും മാതാപിതാക്കളെ സംരക്ഷിക്കുന്നതിനും നല്ല വീട് വയ്ക്കുന്നതിനും ചെലവഴിക്കും. സഹോദരന്റെ മക്കളുടെ വിവാഹത്തിനും ഒരു തുക നല്‍കുമെന്നും പ്രജാപതി പറയുന്നു.
42.59 കാരറ്റ് തൂക്കമുള്ള വജ്രമാണ് മോത്തിലാല്‍ പ്രജാപതിക്ക് ലഭിച്ചത്. ഇത് രണ്ടാം തവണയാണ് ഇത്രയേറെ മൂല്യമുള്ള ഒരു വജ്രം ലഭിക്കുന്നത്. 1961ല്‍ 44.55 കാരറ്റുള്ള ഒരു വജ്രം കച്ചുവ തോലയില്‍ നിന്നും റസൂല്‍ അഹമ്മദ് എന്നയാള്‍ക്ക് ലഭിച്ചിരുന്നു.
പ്രജാപതിക്ക് ലഭിച്ച വജ്രത്തിന്റെ മൂല്യം 1.5 കോടി രൂപയില്‍ വരുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. കലക്ടറുടെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന വജ്രം തെരഞ്ഞെടുപ്പിനു ശേഷം ലേലം ചെയ്യും. ലഭിക്കുന്ന പണം 11% നികുതി സര്‍ക്കാരിലേക്ക് എടുത്തശേഷം പൂര്‍ണ്ണമായും പ്രജാപതിക്ക് നല്‍കുമെന്നും മൈനിംഗ് ഓഫീസര്‍ സന്തോഷ് സിംഗ് അറിയിച്ചു.
പ്രദേശത്തുനിന്നും മുന്‍പും തൊഴിലാളികള്‍ക്ക് വജ്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്തംബര്‍ 14ന് കര്‍ഷകനായ പ്രകാശ് കുമാര്‍ ശര്‍മ്മയ്ക്ക് 12.58 കാരറ്റ് തൂക്കമുള്ള വജ്രം ലഭിച്ചിരുന്നു. 30 ലക്ഷം രൂപയാണ് ഇതിനു ലഭിച്ച വിപണിവില. 2011ല്‍ 16.13 കാരറ്റ് വജ്രം ശംഭു ദയാല്‍ കൗദര്‍ എന്നയാള്‍ക്ക് ലഭിച്ചിരുന്നു. 2014ല്‍ അനന്‍ സിംഗ് യാദവിന് 12.93 കാരറ്റ് വജ്രവും ലഭിച്ചിരുന്നു.
from mangalam.com https://ift.tt/2PrAUJ4
via IFTTT
No comments:
Post a Comment