ബ്രൂവറി ചലഞ്ചിനു പിന്നാലെ സാലറി ചലഞ്ചും ഒരു വഴിക്കായി; മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും പരിഹസിച്ച് അഡ്വ. ജയശങ്കര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

ബ്രൂവറി ചലഞ്ചിനു പിന്നാലെ സാലറി ചലഞ്ചും ഒരു വഴിക്കായി; മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും പരിഹസിച്ച് അഡ്വ. ജയശങ്കര്‍

കൊച്ചി: മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ. ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സാലറി ചലഞ്ചില്‍ വിസമ്മതപത്രം നല്‍കാത്തവരുടെ ശമ്പളം പിടിച്ചു പറിക്കും എന്ന വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്ത സംഭവത്തെ പരിഹസിച്ചായിരുന്നു ബ്രൂവറി ചലഞ്ചിനു പിന്നാലെ സാലറി ചലഞ്ചും ഒരു വഴിക്കായി എന്ന തലക്കെട്ടിലുള്ള കുറിപ്പ് വന്നത്.

അഡ്വ. ജയശങ്കറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം,

ബ്രൂവറി ചലഞ്ചിനു പിന്നാലെ സാലറി ചലഞ്ചും ഒരു വഴിക്കായി

വിസമ്മതപത്രം നല്‍കാത്തവരുടെ ശമ്പളം പിടിച്ചു പറിക്കും എന്ന വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നു മാത്രമല്ല, ആത്മാഭിമാനം ഇല്ലാതെ ജീവിക്കുന്നതിലും ഭേദം ആയിരം വട്ടം മരിക്കുന്നതാണ് എന്നൊരു കുത്തുവാക്കും പാസാക്കി.

ദേവസ്വം ബോര്‍ഡുകളിലെയും സഹകരണ സംഘങ്ങളിലെയും സാലറി ചലഞ്ച് ഹൈക്കോടതി നേരത്തെ തന്നെ സ്റ്റേ ചെയ്തിരുന്നു. എയ്ഡഡ് സ്‌കൂള്‍, പ്രൈവറ്റ് കോളേജ് അധ്യാപകര്‍ മുക്കാലും ധൈര്യസമേതം നോ പറഞ്ഞു.

സാലറി ചലഞ്ച് പാളീസായെന്നു കരുതി ഖേദിക്കാനില്ല. മുഖ്യമന്ത്രി നയിക്കുന്ന ബക്കറ്റ് ചലഞ്ച് ഒക്ടോബര്‍ 17മുതല്‍ വിവിധ വിദേശ രാജ്യങ്ങളില്‍ അരങ്ങേറുകയാണ്.

#നമ്മള്‍ അതിജീവിക്കും



from mangalam.com https://ift.tt/2OehbzK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages