സംഗീത വീഡിയോ ചിത്രീകരണത്തിനിടെ വിമാനത്തിന്റെ ചിറകില്‍ നിന്ന് വീണ് യൂട്യൂബ് താരം മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

സംഗീത വീഡിയോ ചിത്രീകരണത്തിനിടെ വിമാനത്തിന്റെ ചിറകില്‍ നിന്ന് വീണ് യൂട്യൂബ് താരം മരിച്ചു

ഒട്ടാവ : പറക്കുന്ന വിമാനത്തിന്റെ മുകളിൽ കയറി സാഹസികത നിറഞ്ഞ വീഡിയോ ചിത്രീകരിക്കുന്നതിനിടെ താഴേക്ക് വീണ് യൂട്യൂബ് താരം മരിച്ചു.മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ കനേഡിയൻ റാപ്പറായ ജോൺ ജെയിംസാണ്മരിച്ചത്. ബ്രിട്ടീഷ് കൊളമ്പിയയിലെ വേർനണിൽ ശനിയാഴ്ചയാണ് സംഭവം.പറക്കുന്ന വിമാനത്തിന് മുകളിലൂടെ സാഹസികമായി നടന്നും തൂങ്ങിക്കിടന്നും പല തവണ പരിശീലനം നടത്തിയ ശേഷമാണ് ജെയിംസ് സംഗീത വീഡിയോയുടെ ചിത്രീകരണത്തിനായി വിമാനത്തിന് മുകളിൽ സാഹസികതയ്ക്ക് ഒരുങ്ങിയത്. വിമാനത്തിന്റെ ചിറകിലേക്ക് നടന്നടുക്കുമ്പോൾ പെട്ടെന്ന് വിമാനം കുത്തനേ താഴേക്ക് ചെരിയുകയും പാരച്യൂട്ട് പ്രവർത്തിപ്പിക്കാൻ കഴിയും മുന്നെ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.അപകടം പൊടുന്നനെയായിരുന്നതിനാൽ ജോണിന് പാരച്യൂട്ട് ഉപയോഗിക്കാനുള്ള സമയം കിട്ടിയിരുന്നില്ല. സ്റ്റണ്ട് വിദഗ്ധനായിരുന്ന ജോണിന്റെ മരണത്തെ റോയൽ കനേഡിയൻ പോലീസ് ഒരു പാരച്യൂട്ടറുടെ പെട്ടെന്നുള്ള മരണം എന്നാണ് വിശേഷിപ്പിച്ചത്. ഇയാൾ സഞ്ചരിച്ചിരുന്ന വിമാനം പിന്നീട് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തി.


from mathrubhumi.latestnews.rssfeed https://ift.tt/2q5SuHk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages