റോം: മെട്രോ സ്റ്റേഷനിലെ എസ്കലേറ്റർ തകർന്ന് ഇരുപതോളം ഫുട്ബോൾ ആരാധകർക്ക് പരിക്ക്. റഷ്യൻ ക്ലബ്ബ് സി.എസ്.കെ മോസ്കോയുടെ ആരാധകർക്കാണ് പരിക്കേറ്റത്. റോമിലെ റിപ്പബ്ലിക്ക സ്റ്റേഷനിൽ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. ഏഴു പേരുടെ പരിക്ക് ഗുരുതരമാണ്. അതേസമയം എല്ലാവരും അപകടനില തരണം ചെയ്തതെന്ന് ഇറ്റാലിയൻ പോലീസ് വ്യക്തമാക്കി. അപ്രതീക്ഷിതമായി എസ്കലേറ്ററിന്റെ വേഗത കൂടുകയായിരുന്നു. തുടർന്ന് സ്റ്റെയറിലുള്ളവരെല്ലാം താഴേക്ക് വീണു. ഏറ്റവും താഴെയുള്ള സ്റ്റെയർകേസ് ചലിക്കുന്നതിനിടെ തകർന്നതും അപകടത്തിന് കാരണമായി. റോമയും സി.എസ്.കെ മോസ്കോയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരം കാണാൻ പോകുകയായിരുന്ന ആരാധകർക്കാണ് പരിക്കേറ്റത്. എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് മനസ്സിലായില്ലെന്നും ആദ്യം ഒരു ശബ്ദം മാത്രമാണ് കേട്ടതെന്നും ദൃക്സാഷി പറയുന്നു. Content Highlights: Rome escalator accident leaves at least 20 injured at metro station
from mathrubhumi.latestnews.rssfeed https://ift.tt/2q63pka
via
IFTTT
No comments:
Post a Comment