ഖഷോഗ്ഗിയുടെ ശരീരാവശിഷ്ടങ്ങള്‍ സൗദി സ്ഥാനപതിയുടെ വീട്ടില്‍ കണ്ടെത്തിയതായി സൂചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

ഖഷോഗ്ഗിയുടെ ശരീരാവശിഷ്ടങ്ങള്‍ സൗദി സ്ഥാനപതിയുടെ വീട്ടില്‍ കണ്ടെത്തിയതായി സൂചന

ലണ്ടൻ: കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗ്ഗിയുടെ ശരീരാവശിഷ്ടങ്ങൾ ഇസ്താംബുളിലെ സൗദി സ്ഥാനപതിയുടെ വസതിയിൽ കണ്ടെത്തിയതായി ബ്രിട്ടീഷ് മാധ്യമമായ സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. മൃതദേഹം വെട്ടിനുറുക്കിയ നിലയിലും മുഖം വികൃതമാക്കിയ നിലയിലും അവശിഷ്ടങ്ങൾ സ്ഥാനപതിയുടെ വസതിയിലെ ഉദ്യാനത്തിൽനിന്നാണ് കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. മൃതദേഹാവശിഷ്ടങ്ങൾ സ്ഥാനപതിയുടെ വസതിക്കരികിലുള്ള കിണറിൽനിന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി തുർക്കിയിലെ റോഡിന പാർട്ടി നേതാവ് ഡോഗു പെരിൻജെക് രംഗത്ത് വന്നിരുന്നു. ഖഷോഗ്ഗിയുടെ മരണത്തിന് പിന്നിൽ സൗദിയാണെന്ന് തുർക്കി പ്രസിഡന്റ് എർദോഗൻ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ. ഖഷോഗ്ഗി കൊല്ലപ്പെട്ടതാണെന്ന് സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചതാണ്. എന്നിട്ടും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്താൻ സൗദി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് എർദോഗൻ ചോദിച്ചു. നേരത്തേ ഖഷോഗ്ഗിയുടെ മരണവുമായി ബന്ധപ്പെട്ട് സൗദിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ കൈവശമുണ്ടെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും ഇതുവരെ അത്തരത്തിൽ യാതൊന്നും പുറത്തുവിടാൻ തുർക്കി തയ്യാറായിട്ടില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2OHpEf7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages