കൊളംബോ: ഇംഗ്ലണ്ടിനെ 219 റൺസിന് തോൽപ്പിച്ച് ശ്രീലങ്ക. പരമ്പരയിലെ അവസാന ഏകദിനത്തിൽ മഴനിയമപ്രകാരം വിജയം ലങ്കയ്ക്കൊപ്പം നിൽക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ലങ്ക നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 366 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 26.1 ഓവറിൽ ഒമ്പത് വിക്കറ്റിന് 132 റൺസെടുത്തു നിൽക്കെ മഴ പെയ്യുകയായിരുന്നു. തുടർന്ന് ഡെക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ലങ്കയെ വിജയിയായി പ്രഖ്യാപിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചമീരയും നാല് വിക്കറ്റെടുത്ത ധനഞ്ജയുമാണ് ഇംഗ്ലണ്ടിനെ ചുരുട്ടിക്കൂട്ടിയത്. 67 റൺസെടുത്ത ബെൻ സ്റ്റോക്ക്സിനൊഴികെ മറ്റാർക്കും ഇംഗ്ലീഷ് നിരയിൽ തിളങ്ങാനായില്ല. ആറു ബാറ്റ്സ്മാൻമാർ രണ്ടക്കം കാണാതെ പുറത്തായി. നേരത്തെ 97 പന്തിൽ 95 റൺസടിച്ച ഡിക്ക്വെല്ലയുടെ പ്രകടനമാണ് ലങ്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 80 റൺസുമായി ചണ്ഡിമലും 54 റൺസുമായി സമരവിക്രമയും 56 റൺസോടെ മെൻഡിസും ഡിക്ക്വെല്ലയ്ക്ക് പിന്തുണ നൽകി. തോറ്റെങ്കിലും ഏകദിന പരമ്പര 3-1ന ഇംഗ്ലണ്ട് സ്വന്തമാക്കി. Content Highlights: Sri Lanka Thrash England To Claim Consolation Win
from mathrubhumi.latestnews.rssfeed https://ift.tt/2yz5tG2
via
IFTTT
No comments:
Post a Comment