മത്സരം മാറ്റങ്ങളോടെ; സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടമില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

മത്സരം മാറ്റങ്ങളോടെ; സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടമില്ല

കോട്ടയം: 62-ാമത് സംസ്ഥാന സ്കൂൾ കായികമേളയിലെ മത്സരഘടനയിൽ മാറ്റങ്ങളേറെ. ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ 400 മീറ്റർ ഹർഡിൽസ് ഉൾപ്പെടുത്തിയതാണ് ഇത്തവണത്തെ പ്രധാനമാറ്റം. സീനിയർ പെൺകുട്ടികളുടെ 5000 മീറ്റർ ഓട്ടം ഒഴിവാക്കിയപ്പോൾ സീനിയർ ആൺകുട്ടികളുടെ 5000 ഓട്ടം 3000 മീറ്ററാക്കി കുറച്ചു. ഹർഡിൽസ്, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ എന്നീയിനങ്ങളിലെ മാനദണ്ഡങ്ങളിലും മാറ്റംവരുത്തിയിട്ടുണ്ട്. സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എസ്.ജി.എഫ്.ഐ.) മാനദണ്ഡങ്ങൾക്കനുസരിച്ചാണ് മാറ്റം നടപ്പാക്കുന്നത്. ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസ് 110 മീറ്ററാക്കി. സബ്ജൂനിയർ ആൺ-പെൺ വിഭാഗങ്ങളിലെ 80 മീറ്റർ ഹർഡിൽസിൽ ഹർഡിലിന്റെ ഉയരം 76.2 സെന്റീമീറ്ററായിരിക്കും. സീനിയർ, ജൂനിയർ പെൺകുട്ടികളുടെ മത്സരം 100 മീറ്ററാണ്. ഇതിൽ ഹർഡിലിന്റെ ഉയരം 76.2 സെന്റീമീറ്ററായിരിക്കും. സീനിയർ-ജൂനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ ഉയരം 91.4 സെന്റീമീറ്ററും ഇതേവിഭാഗം 400 മീറ്റർ ഹർഡിൽസിൽ ഉയരം 83.8 സെന്റീമീറ്ററുമായിരിക്കും. ഷോട്ടിന്റെ തൂക്കത്തിലും മാറ്റംവന്നു. സീനിയർ, ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ അഞ്ചുകിലോയും ഇതേവിഭാഗം പെൺകുട്ടികൾക്ക് മൂന്നുകിലോയുമാണ് നിശ്ചയിച്ചിരിക്കുന്നത്. സബ് ജൂനിയർ ആൺകുട്ടികൾക്ക് നാലുകിലോയും സബ് ജൂനിയർ പെൺകുട്ടികൾക്ക് മൂന്നുകിലോയും ഉപയോഗിക്കാം. സീനിയർ, ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ ഡിസ്കിന്റെ ഭാരം 1.5 കിലോ കിലോയായിരിക്കും. സീനിയർ, ജൂനിയർ പെൺകുട്ടികൾക്കും സബ് ജൂനിയർ വിഭാഗങ്ങളിലും ഒരുകിലോ തൂക്കമുള്ള ഡിസ്ക് ഉപയോഗിക്കണം. ഹാമറിൽ ജൂനിയർ, സീനിയർ ആൺകുട്ടികൾക്ക് അഞ്ചുകിലോയും ജൂനിയർ, സീനിയർ പെൺകുട്ടികൾക്ക് മൂന്നുകിലോയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ക്രോസ് കൺട്രിയിൽ സീനിയർ ആൺകുട്ടികൾക്ക് ആറുകിലോമീറ്ററും സീനിയർ പെൺകുട്ടികൾക്ക് നാലുകിലോമീറ്ററുമാണ് പുതുക്കിയ ദൂരം. നേരത്തേ ഇത് യഥാക്രമം അഞ്ചുകിലോമീറ്ററും മൂന്നു കിലോമീറ്ററുമായിരുന്നു. സീനിയർ, ജൂനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ജാവലിന്റെ ഭാരം 800 ഗ്രാമിൽനിന്ന് 700 ആയി കുറച്ചു. പെൺകുട്ടികളുടെ ജാവലിൻ ഭാരം 600 ഗ്രാമിൽനിന്ന് 500 ആക്കി. Content Highlights: Kerala State School Sports 2018 New Events


from mathrubhumi.latestnews.rssfeed https://ift.tt/2O0A3gP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages