ബസില്‍ കയറി കൈയ്യില്‍ പിടിച്ചു, ആക്രമിച്ചു, ഭീഷണിപ്പെടുത്തി; പതറാതെ അക്രമികളെ ലൈവായി കാണിച്ച് മാധ്യമപ്രവര്‍ത്തകയുടെ ചുട്ടതിരിച്ചടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

ബസില്‍ കയറി കൈയ്യില്‍ പിടിച്ചു, ആക്രമിച്ചു, ഭീഷണിപ്പെടുത്തി; പതറാതെ അക്രമികളെ ലൈവായി കാണിച്ച് മാധ്യമപ്രവര്‍ത്തകയുടെ ചുട്ടതിരിച്ചടി

പത്തനംതിട്ട: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് വലിയ അക്രമങ്ങളാണ് നടക്കുന്നത്. ഇപ്പോള്‍ പ്രതിഷേധത്തിന്റെ അക്രമ സ്വഭാവം വര്‍ധിച്ചിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരെയടക്കം തിരഞ്ഞ് പിടിച്ച് ആക്രമിക്കാനുള്ള ബോധപൂര്‍വമായ ശ്രമം പലയിടങ്ങളിലും നടക്കുന്നുണ്ട്. വനിത മാധ്യമപ്രവര്‍ത്തകരോടാണ് പ്രതിഷേധകര്‍ കൂടുതലും നോട്ടമിട്ടിരിക്കുന്നത്.

അയ്യപ്പഭക്തര്‍ എന്ന പേരില്‍ അക്രമണം അഴിച്ചുവിടുന്നവരുടെ മുന്നില്‍ അടിപതറാതെയാണ് മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ജോലി ചെയ്യുന്നത്. അവരം അനുകൂലിച്ച് വാര്‍ത്തകള്‍ കൊടുക്കണമെന്ന ആക്രോശവും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉയരുന്നുണ്ട്. ഇപ്പോള്‍ ബസില്‍ കയറി മാധ്യമ പ്രവര്‍ത്തകയെ ആക്രമിക്കാന്‍ ശ്രമിക്കുന്ന അക്രമികളുടെയും അതിനോടുള്ള മാധ്യമ പ്രവര്‍ത്തകയുടെ പ്രതികരണത്തിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഇന്ത്യ ടുഡെ ഡെപ്യൂട്ടി എഡിറ്റര്‍ മൗസമി സിങിന് നേരെ ബസില്‍ വച്ചാണ് ഒരു കൂട്ടം അക്രമികള്‍ പാഞ്ഞടുത്തത്. ഒരു ഭാവമാറ്റവുമില്ലാതെ മൗസമി റിപ്പോര്‍ട്ടിംഗ് തുടര്‍ന്നു. അതിനിടെ കഴിവാവുന്ന രീതിയിലെല്ലാം അസഭ്യം പറയാനും കയ്യില്‍ പിടിക്കാനും ക്യാമറ പിടിച്ചു വാങ്ങാനുമെല്ലാം അക്രമികള്‍ ശ്രമിച്ചു. ഈ സമയമെല്ലാം ഹിന്ദിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മൗസമി തുടര്‍ന്നു. ബസിനകത്ത് ഒരു കൂട്ടം പേര്‍ എന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്ന് മൗസമി വീഡിയോ സഹിതം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്ന് ഹിന്ദി അറിയാത്തതിനാലാകണം അയ്യപ്പ അക്രമ ഭക്തര്‍ക്ക് മനസിലായി കാണില്ല. കാരണം അവര്‍ അപ്പോഴും അക്രമം തുടരുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇന്ത്യാ ടുഡെ തന്നെയാണ് പുറത്തുവിട്ടത്.



from mangalam.com https://ift.tt/2Ep2KEy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages