പ്രതിഷേധക്കാരെ വെട്ടിച്ച് സന്നിധാനത്ത് യുവതി പ്രവേശിച്ചോ?; സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

പ്രതിഷേധക്കാരെ വെട്ടിച്ച് സന്നിധാനത്ത് യുവതി പ്രവേശിച്ചോ?; സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച

ശബരിമല: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ പ്രതിഷേധം അതിശക്തമാവുകയാണ്. ഇന്നും പ്രതിഷേധത്തിന് കുറവില്ല. നിരവധി പേരാണ് പമ്പയിലും നിലയ്ക്കലും കാനനപാതകളിലുമായി പ്രതിഷേധം നടത്തുന്നത്. എന്നാല്‍ ഇതിനിടെ എല്ലാ പ്രതിഷേധക്കാരുടെയും കണ്ണുവെട്ടിച്ച് ഒരു യുവതി സന്നിധാനത്തെത്തി അയ്യപ്പനെ കണ്ടുമടങ്ങിയോ ഇല്ലയോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

ശബരിമല നടതുറന്ന സമയത്തെ ചാനല്‍ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. കറുപ്പണിഞ്ഞ് ഇരുമുടി കെട്ടേന്തിയ യുവതി പതിനെട്ടാം പടി കയറി പോകുന്ന സ്ത്രീയുടെ വീഡിയോയാണ് ചര്‍ക്കകള്‍ക്ക് ആധാരം. എന്നാല്‍ ഇവരുടെ പ്രായമെത്രയെന്നോ ഇവരാരാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ദൃശ്യങ്ങള്‍ പങ്കുവെച്ച് ഇവര്‍ യുവതി ആണെന്ന് തന്നെയാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഇത് ചരിത്രവുമാണ്.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിക്ക് ശേഷം ശബരിമലയിലെത്തുന്ന ആദ്യ യുവതിയായി മാറും ഇവര്‍. ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളോ സ്ഥിരീകരണങ്ങളോ ലഭ്യമായിട്ടില്ല. പക്ഷെ ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ശബരിമലയിലേക്ക് എത്തിയ ചേര്‍ത്തല സ്വദേശിയായ ലിബി, ആന്ധ്രാ സ്വദേശിയായ മാധവി എന്നീ യുവതികള്‍ ഇന്ന് സന്നിധാനത്തിലേക്ക് എത്താനായി വന്നെങ്കിലും പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇരുവരേയും മടക്കി അയക്കുകയായിരുന്നു.



from mangalam.com https://ift.tt/2RXVMt2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages