ശബരിമല: ശബരിമല മേല്‍ശാന്തിയായി വിഎന്‍ വാസുദേവന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. മാളികപ്പുറം മേല്‍ശാന്തിയായി എംഎന്‍ നാരായണന്‍ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. പാലക്കാട് വരിക്കശ്ശേരി ഇല്ലത്തെ അംഗമായ വാസുദേവന്‍ നമ്പൂതിരി നിലവില്‍ ബെംഗളൂരു ശ്രീജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. ചെങ്ങന്നൂര്‍ തിരുവന്‍ണ്ടിയൂര്‍ മാമ്പറ്റ ഇല്ലത്തെ അംഗമാണ് നാരായണന്‍ നമ്പൂതിരി.
അതേസമയം ശബരിമലയിലും പമ്പയിലും നിലയ്ക്കലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇത് കണക്കിലെടുത്ത് നിരവധി പോലീസ് സംഘങ്ങളാണ് സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. കമാന്‍ണ്ടോകളും സുരക്ഷയ്ക്കുണ്ട്. മലകയറാനെത്തിയ മാധ്യമപ്രവര്‍ത്തക സുഹാസിനി രാജ് പ്രതിഷേധകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പാതിവഴിയില്‍ യാത്ര നിര്‍ത്തി തിരികെ ഇറങ്ങുന്ന സംഭവം ഇന്നുണ്ടായി.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും പ്രതിഷേധകരുടെ അസഭ്യ വര്‍ഷമാണ്. ഇന്നലെ ചിതറിയോടിയ പ്രതിഷേധകര്‍ പലയിടങ്ങളിലായി ഒളിച്ചിരിക്കുകയും സംഘടിച്ചെത്തി പ്രതിഷേധിക്കുന്നതുമാണ് ഇന്ന് കണ്ടത്.
from mangalam.com https://ift.tt/2Etbb1J
via IFTTT
No comments:
Post a Comment