പമ്പ: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. നിലയ്ക്കലും പമ്പയിലും കാനനപാതകളിലും വന്‍ പ്രതിഷേധങ്ങളാണ് ഉണ്ടാകുന്നത്. എന്നാല്‍ ഇവിടങ്ങളിലെല്ലാം അക്രമം അഴിച്ചുവിട്ടത് ആദിവാസികളാണെന്നാണ് അയ്യപ്പ ധര്‍മ സേനാ നേതാവ് പ്രശാന്ത് ഉണ്ണികൃഷ്ണന്‍ പറയുന്നത്.
വിഭ്യാദ്യാസമില്ലാത്ത മലയരയന്മാരും ആദിവാസികളുമാണ് അക്രമം നടത്തിയതെന്ന് പ്രശാന്ത് പറഞ്ഞു. ദേശീയ മാധ്യമമായ മിറര്‍ നൗവിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു പ്രശാന്ത് ഇത്തരത്തില്‍ പ്രതികരിച്ചത്.
ഇതിനാല്‍ തന്നെ ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ തങ്ങളെ കൊണ്ട് കഴിയില്ലെന്നും രക്തം തിളച്ച് ജനങ്ങള്‍ ചെയ്ത് കൂട്ടുന്നതാണെന്നും പ്രശാന്ത് പറഞ്ഞു. ശബരിമലയിലേയ്ക്ക് സ്ത്രീകള്‍ കടക്കുന്നത് തടയാനെത്തിയ പ്രതിഷേധക്കാര്‍ അക്രമ സ്വഭാവം പുറത്തെടുക്കുകയായിരുന്നു. പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകയടക്കമുള്ളവരെയും പ്രതിഷേധക്കാര്‍ ആക്രമിച്ചു. ഇതെല്ലാം ചര്‍ച്ച ചെയ്ത വേദിയിലാണ് ആദിവാസികളാണ് ആക്രമണം നടത്തിയതെന്ന് അയ്യപ്പ ധര്‍മ സേന നേതാവ് പ്രതികരിച്ചത്.
from mangalam.com https://ift.tt/2RXVAdi
via IFTTT
No comments:
Post a Comment