ജലന്ധര്‍: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം ലഭിച്ച് ജലന്ധറില്‍ തിരികെയെത്തി. ജലന്ധറില്‍ തിരികെ എത്തിയ ഫ്രാങ്കോയ്ക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയത്. ഇന്നലെ ഉച്ചയ്ക്കുശേഷമെത്തിയ ബിഷപ്പിനെ വലിയ ആഘോഷത്തോടെയുള്ള കുര്‍ബാനയും വിരുന്നുമൊരുക്കിയാണ് സ്വീകരിച്ചത്.
മലയാളികളടങ്ങുന്ന ഒരു കത്തോലിക്ക സംഘടനയുടെ ആഭിമുഖ്യത്തിലാണ് ജലന്ധറിലെ ഹോട്ടലില്‍ വലിയ വിരുന്നൊരുക്കിയത്. ഫ്രാങ്കോ മുളയ്ക്കലിനെ സ്വീകരിക്കാനെത്തിയവരെല്ലാം വിരുന്നില്‍ പങ്കെടുത്തുന്നു. അതേസമയം ബിഷപ്പിനെ സ്വീകരിക്കാന്‍ വാദ്യമേളങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും അഡ്മിനിസ്‌ട്രേറ്റര്‍ ആഗ്‌നെലോ ഗ്രേഷ്യസിന്റെ നിര്‍ദേശപ്രകാരം അത് ഒഴിവാക്കി.
22 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ പാലാ സബ് ജയിലില്‍നിന്ന് ബിഷപ്പ് പുറത്തിറങ്ങിയത്. ജലന്ധര്‍ അതിരൂപതയുടെ കീഴിലുള്ള മിഷണറീസ് ഓഫ് ജീസസ് സന്ന്യാസസമൂഹത്തിലെ കന്യാസ്ത്രീയുടെ പരാതിയിലാണ് ഫ്രാങ്കോ മുളയ്ക്കലിനെ സെപ്റ്റംബര്‍ 21ന് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഫ്രാങ്കോയെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. പിന്നീട് ജാമ്യഹര്‍ജി തള്ളിക്കൊണ്ട് സെപ്റ്റംബര്‍ 24നാണ് റിമാന്‍ഡ് ചെയ്ത് ജലന്ധര്‍ ബിഷപ്പിനെ പാലാ സബ് ജയിലിലടക്കുന്നത്.
from mangalam.com https://ift.tt/2Eu5YXy
via IFTTT
No comments:
Post a Comment