നിരോധനാജ്ഞ മറികടന്ന് മരക്കൂട്ടത്ത് ശക്തമായ പ്രതിഷേധം; മലകയറ്റം പാതിവഴിക്ക് ഉപേക്ഷിച്ച് വനിത റിപ്പോര്‍ട്ടര്‍ മലയിറങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

നിരോധനാജ്ഞ മറികടന്ന് മരക്കൂട്ടത്ത് ശക്തമായ പ്രതിഷേധം; മലകയറ്റം പാതിവഴിക്ക് ഉപേക്ഷിച്ച് വനിത റിപ്പോര്‍ട്ടര്‍ മലയിറങ്ങി

ശബരിമല: പമ്പയില്‍ നിന്നും ശബരിമലയിലേക്ക് പോയ വനിത റിപ്പോര്‍ട്ടര്‍ യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ചു. ന്യൂയോര്‍ക് ടൈംസ് ഡല്‍ഹി ലേഖിക സുഹാസിനി രാജാണ് യാത്രമതിയാക്കി മല തിരികെ ഇറങ്ങിയത്. മരക്കൂട്ടത്ത് വെച്ചാണ് നിരോധനാജ്ഞ മറികടന്ന് പ്രതിഷേധകരുടെ ശതക്തമായ പ്രതിഷേധം മൂലമാണ് സുഹാസിനി മല തിരികെ ഇറങ്ങിയത്. ഇത്തരത്തില്‍ ഒരു പ്രശ്‌നം സൃഷ്ടിച്ച് മുന്നോട്ട് പോകേണ്ട എന്ന തീരുമാനത്തില്‍ സുഹാസിനി തന്നെ എത്തുകയായിരുന്നു.

ആയിരക്കണക്കിന് പ്രതിഷേധകരാണ് മരക്കൂട്ടത്തിന് മുമ്പ് തടിച്ചുകൂടി എത്തിയത്. താന്‍ ജോലി സംബന്ധമായ ആവശ്യത്തിനാണ് പോകുന്നതെന്ന് സുഹാസിനി വ്യക്തമാക്കിയിരുന്നു. പമ്പയില്‍ നിന്നും കാനനപാതവഴി മരക്കൂട്ടം വരെ യാത്ര ചെയ്യാനേ സുഹാസിനിക്ക് സാധിച്ചിട്ടുള്ളു. സന്നിധാനത്ത് നിന്നടക്കമുള്ള പ്രതിഷേധകര്‍ വലിയ രീതിയില്‍ സംഘടിച്ച് എത്തുകയായിരുന്നു.

പ്രതിഷേധക്കാര്‍ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യവര്‍ഷം വരെ നടത്തിയെന്നാണ് വിവരം. ഒരു സ്ത്രീ എന്ന പരിഗണനപോലും സുഹാസിനിക്ക് പ്രതിഷേധകര്‍ നല്‍കിയില്ലെന്നാണ് വിവരം. എവിടെവരെ പോകുന്നോ അവിടെ വരെ സംരക്ഷണം ഒരുക്കാം എന്ന് പോലീസ് സുഹാസിനിയോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു സംഘര്‍ഷം സൃഷ്ടിച്ച് മുന്നോട്ട് പോകാനില്ലെന്ന് സുഹാസിനി തന്നെ വ്യക്തമാക്കുകയായിരുന്നു.

സഹപ്രവര്‍ത്തകനൊപ്പം ഇന്ന് രാവിലെയാണ് സുഹാസിനി കാനന പാതയിലൂടെ മലചവിട്ടാന്‍ തുടങ്ങിയത്. കാനനപാതയ്ക്ക് തൊട്ടു താഴെ പ്രതിഷേധകര്‍ എത്തിയെങ്കിലും പോലീസ് സംരക്ഷണയോടെ കാനനപാതകയറുകയായിരുന്നു. എന്നാല്‍ മരക്കൂട്ടത്ത് എത്തിയപ്പോഴാണ് വലിയ പ്രതിഷേധകര്‍ പ്രതിഷേധം ഉണ്ടായത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലും ഇതിനൊന്നും യാതൊരു വിലയും കല്‍പ്പിക്കാതെ പ്രതിഷേധകര്‍ തടിച്ചുകൂടുകയായിരുന്നു.



from mangalam.com https://ift.tt/2RXoHNG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages