ശബരിമല യുവതി പ്രവേശനം; ഹര്‍ത്താലില്‍ പലയിടങ്ങളില്‍ ആക്രമണം; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

ശബരിമല യുവതി പ്രവേശനം; ഹര്‍ത്താലില്‍ പലയിടങ്ങളില്‍ ആക്രമണം; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍ണി സേന ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ഇന്നലെ അര്‍ധരാത്രി 12 മണി മുതല്‍ ആരംഭിച്ച ഹര്‍ത്താല്‍ ഇന്ന് അര്‍ധരാത്രി 12 മണിവരെ തുടരും. ബിജെപിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോഴിക്കോട് മൂന്നിടങ്ങളിലും മലപ്പുറത്ത് ചമ്രവട്ടത്തും അക്രമണം ഉണ്ടായി. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. അതേസമയം കൊച്ചിയിലും തിരുവനന്ത പുരത്തും കോട്ടയത്തും സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്.

കോഴിക്കോട് കുന്ദമംഗലത്തും കുണ്ടായിത്തോടിലും ആക്രമണം ഉണ്ടായി. കെഎസ്.ആര്‍.ടി.സി സ്‌കാനിയ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ബൈക്കിലെത്തിയവരാണ് ബസിന് നേരെ കല്ലെറിഞ്ഞത്. ചമ്രവട്ടത്തും കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബന്ധുക്കള്‍ സര്‍വീസ് നിര്‍ത്തിവെച്ചു.

അതേസമയം ഹര്‍ത്താലിനോട് അനുബന്ധിച്ച് വാഹനഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു.



from mangalam.com https://ift.tt/2EsZvff
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages