ശബരിമല: എല്ലാ പ്രായത്തിലുമുള്ള വനിതകള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ മലതയറാന്‍ പല യുവതികളും തയ്യാറെടുത്തിരുന്നു. ഇപ്പോള്‍ വനിത റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് സന്നിധാനത്തേക്ക് യാത്ര ആരംഭിച്ചിരിക്കുകയാണ്. പമ്പയില്‍ നിന്നും കാനന പാതയിലൂടെ സുഹാസിനി സന്നിധാനത്തേക്ക് പോവുകയാണ്. 46 വയസാണ് സുഹാസിനിക്ക് എന്നാണ് വിവരം. ശക്തമായ പോലീസ് സംരക്ഷണയിലാണ് ഇവര്‍ ശബരിമലയില്‍ കയറുന്നത്.
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി സഹപ്രവര്‍ത്തകനൊപ്പമാണ് യാത്ര. പമ്പയില്‍ നിന്നും കവാടം കടന്ന് 100 മീറ്ററിന് ശേഷം പരമ്പരാഗത കാനന പാത എത്തിയപ്പോള്‍ പ്രതിഷേധകര്‍ പ്രതിഷേധവുമായി എത്തി. എന്നാല്‍ പോലീസ് സംരക്ഷണയില്‍ സുഹാസിനി മുന്നോട്ട് പോയിട്ടുണ്ടെന്ന് തന്നെയാണ് വിവരം. മറ്റ് തടസ്സങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെങ്കില്‍ 8.30 ഓടെ സുഹാസിനി സന്നിധാനത്തെത്തിയേക്കും. വിദേശിയായ സഹപ്രവര്‍ത്തകനൊപ്പമാണ് സുഹാസിനി മലകയറുന്നത്.
സുഹാസിനി സന്നിധാനത്ത് എത്തിയാല്‍ സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമല സന്നിധാനത്ത് എത്തുന്ന 10നും 50നും പ്രായത്തിനിടയ്ക്കുള്ള സ്ത്രീയാകും സുഹാസിനി. ഡല്‍ഹി ബ്യൂറോ റിപ്പോര്‍ട്ടറായ സുഹാസിനി ലക്‌നോ സ്വദേശിനിയാണ്. 2014 മുതല്‍ ഡല്‍ഹി റിപ്പോര്‍ട്ടറാണ് സുഹാസിനി. പല ഇന്‍വെസ്റ്റിഗേറ്റിംഗ് റിപ്പോര്‍ട്ടുകള്‍ ചെയ്തിട്ടുള്ള ആളാണ് സുഹാസിനി.
ഇന്നലെ മലകയറാനെത്തിയ രണ്ട് പേര്‍ക്ക് പ്രതിഷേധം കാരണം മലകയറാന്‍ സാധിച്ചിരുന്നില്ല. പത്തനംതിട്ട ബസ്റ്റാന്‍ഡില്‍ വെച്ച് ലിബി എന്ന സ്ത്രീയെ പ്രതിഷേധകര്‍ തടഞ്ഞിരുന്നു. മറ്റൊരു സംഭവത്തില്‍ പമ്പയില്‍ നിന്നും മലകയറി തുടങ്ങിയ ആന്ധ്ര സ്വദേശിനിയും പ്രതിഷേധത്തെ തുടര്‍ന്ന് പാതി വഴിയില്‍ യാത്ര ഉപേക്ഷിച്ചിരുന്നു.
from mangalam.com https://ift.tt/2RR2iSl
via IFTTT
No comments:
Post a Comment