സംഘര്‍ഷം, കലാപം; ശബരിമലയില്‍ ഇന്ന് നിരോധനാജ്ഞ; തീര്‍ത്ഥാടകരെ ബാധിക്കില്ല; സംസ്ഥാനത്ത് ഹര്‍ത്താല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

സംഘര്‍ഷം, കലാപം; ശബരിമലയില്‍ ഇന്ന് നിരോധനാജ്ഞ; തീര്‍ത്ഥാടകരെ ബാധിക്കില്ല; സംസ്ഥാനത്ത് ഹര്‍ത്താല്‍

ശബരിമല: ശബരിമലയില്‍ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയും അക്രമവും കണക്കിലെടുത്ത് ജില്ലാ ഭരണകൂടമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

തീര്‍ഥാടകര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല. ഇതിന്റെ സമയപരിധി ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. അത്യപൂര്‍വ അക്രമസംഭവങ്ങള്‍ ശബരിമലയില്‍ അരങ്ങേറിയ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതേസമയം സംസ്ഥാനത്ത് ഇന്ന് അഖില ഹിന്ദു പരിഷത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹര്‍ത്താലിന് ബിജെപി പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രി 12ന് ആരംഭിച്ച ഹര്‍ത്താല്‍ ഇന്ന് അര്‍ധരാത്രി 12 മണിവരെ തുടരും. ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയുമെന്നും കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപനമുണ്ട്.

അയ്യപ്പ ധര്‍മ സംരക്ഷണ സമിതിയുള്‍പ്പടെയുള്ള ഹിന്ദുസംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തീര്‍ഥാടനം സുഗമമാക്കാന്‍ കര്‍ശനജാഗ്രതയിലാണ് പൊലീസ്. നിലയ്ക്കലില്‍ നിന്ന് ഉള്‍പ്പടെ സമരക്കാരെ പൂര്‍ണമായി ഒഴിപ്പിയ്ക്കാനാണ് ഇപ്പോള്‍ പൊലീസിന് ഇപ്പോള്‍ ഉന്നതഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.



from mangalam.com https://ift.tt/2ED3hDc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages