പമ്പ: ശബരിമല വിഷയം റിപ്പോര്‍ട്ട് ചെയ്യാനായി പമ്പയില്‍ നിന്നും കാനന പാതയിലൂടെ സന്നിധാനത്തേക്ക് പോയ മാധ്യമപ്രവര്‍ത്തക സുഹാസിനി രാജ് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങിയിരുന്നു. അതേസമയം താന്‍ മരക്കൂട്ടത്ത് വെച്ച് ആക്രമിക്കപ്പെട്ടെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടര്‍ കൂടിയായ സുഹാസിനി പരാതി നല്‍കി. തന്നെ മര്‍ദ്ദിച്ചെന്നും തനിക്കെതിരെ കല്ലേറ് നടത്തിയെന്നും സുഹാസിനി പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
രാവിലെ പൊലീസ് സംരക്ഷണത്തോടെ സന്നിധാനത്തേക്ക് പോയ സുഹാസിനിയേയും സഹപ്രവര്‍ത്തകന്‍ കാള്‍ സ്വാഹനെയും വിശ്വാസികള്‍ മരക്കൂട്ടത്ത് വച്ച് തടയുകയായിരുന്നു. അയ്യപ്പഭക്തര്‍ എന്ന പേരില്‍ തടിച്ചുകൂടിയ പ്രതിഷേധകര്‍ സുഹാസിനിയെയും സഹപ്രവര്‍ത്തകനെയും തടയുകയും തെറിവിളിക്കുകയും ചെയ്തിരുന്നു. തനിക്ക് നേരെ കല്ലേറുണ്ടായെന്നും കയ്യേറ്റത്തിന് ശ്രമിച്ചതായിയും സുഹാസിനി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സുഹാസിനിയെ കൂടാതെ റിപ്പോര്‍ട്ടിംഗിനായി ശബരിമലയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പ്രതിഷേധകര്‍ കൈയ്യേറ്റ ശ്രമം നടത്തി.
നിലയ്ക്കലില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ കമലേഷിനെ റിപ്പോര്‍ട്ടിങ്ങിനിടെ തടസപ്പെട്ടുത്തി. ന്യൂസ് 18 ന്റെ ക്യാമറ തല്ലിത്തകര്‍ത്തു. സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധിക രാമസ്വാമിയെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചു. രാധികയെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കിയ പ്രതിഷേധക്കാര്‍ വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്തു.
ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത ബാലനെതിരെയും അതിക്രമം ഉണ്ടായി. ബസില്‍ നിന്ന് സരിത ബാലനെ തള്ളി ഇറക്കി വിട്ടാതായാണ് റിപ്പോര്‍ട്ടുകള്‍. റിപ്പബ്ലിക് ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് നേരെയും ആക്രണം ഉണ്ടായി. ഇവരുടെ വാഹനവും തകര്‍ത്തു. ഇന്ത്യാടുഡേ വനിതാ റിപ്പോര്‍ട്ടര്‍ക്ക് നേരെ അവഹേളനവും മര്‍ദ്ദനവും ഉണ്ടായി. ആജ് തക്ക് ചാനലിന്റെ പ്രതിനിധിക്കും മര്‍ദ്ദനത്തില്‍ പരിക്കേറ്റു. റിപ്പോര്‍ട്ടര്‍ ടി വി റിപ്പോര്‍ട്ടര്‍ പ്രജീഷിനു നേരെയും മര്‍ദ്ദനമുണ്ടായി. മാതൃഭൂമി ന്യൂസ് ക്യാമറമാന്‍മാര്‍ക്കെതിരെയും ആക്രമണം ഉണ്ടായിരുന്നു.
from mangalam.com https://ift.tt/2RYF10T
via IFTTT
No comments:
Post a Comment