ന്യൂഡൽഹി: ഇൻഡൊനീഷ്യയിൽ 188 ആളുകളുമായി കടലിലേക്ക് തകർന്നുവീണ വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരനാണെന്ന് റിപ്പോർട്ട്. ഇൻഡൊനീഷ്യൻ സ്വകാര്യ വിമാന കമ്പനിയായ ലയൺ എയറിന്റെ പൈലറ്റായ ക്യാപ്റ്റൻ ഭവ്യെ സുനേജ ഡൽഹി മയൂർ വിഹാർ സ്വദേശിയാണ് എന്നാണ് വിവരം. 2011 മാർച്ചിലാണ് സുനേജ ലൺ എയറിൽചേർന്നത്. ഡൽഹിയിലേക്ക് ട്രാൻസ്ഫർ അനുവദിക്കണമെന്ന് സുനേജ ആവശ്യപ്പെട്ടിരുന്നതായി ലയൺ എയർ വൃത്തങ്ങൾ അറിയിച്ചു. ഏറ്റവും കൃത്യതയോടെ ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു സുനേജ എന്നും കമ്പനി അറിയിച്ചു. ജക്കാർത്തയിൽ നിന്ന് ബങ്കാ ദ്വീപിലെ പങ്കാൽ പിനാങ്കിലേക്ക് പോയ ലയൺ എയറിന്റെ ജെ.ടി 610 വിമാനമാണ് പറന്നുയർന്ന് 13 മിനിട്ടുകൾക്ക് ശേഷം തകർന്നു വീണത്. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 6.20 ന് പറന്നുയർന്ന വിമാനവുമായി 6.33 നാണ് അവസാന ആശയവിനിമയം നടന്നത്. Read More:188 പേരുമായി പോയ ഇൻഡൊനീഷ്യൻ യാത്രാ വിമാനം തകർന്നു വീണു
from mathrubhumi.latestnews.rssfeed https://ift.tt/2CLAslo
via
IFTTT
No comments:
Post a Comment