തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിലൂടെ പിണറായി വിജയൻ സാമൂഹിക പരിഷ്കർത്താക്കളുടെ കൂടെ തന്റെ പേരും ചേർക്കാനുള്ള ശ്രമമാണെന്ന് കോൺഗ്രസ് നോതാവ് കെ മുരളീധരൻ. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി എന്നിവരുടെ കൂടെ തന്റെ പേരും ചേർക്കാനാണ് പിണറായിയുടെ ശ്രമം. എന്നാൽ പുരാണത്തിലെ രാവണൻ, ദുശ്ശാസനൻ തുടങ്ങിയവരുടെ കൂടിയാണ് പിണറായിയുടെ സ്ഥാനം. കണ്ണൂർ വിമാനത്താവളത്തിൽ ഉദ്ഘാടനത്തിന് മുൻപ് അമിത് ഷാ വിമാനമിറങ്ങിയത് എന്ത് അടിസ്ഥാനത്തിലാണ്. കേരളത്തിൽ വിമാനത്താവളത്തിന് കുറവില്ല. എന്ത് അടിസ്ഥാനത്തിലാണ് ഇതിന് അനുമതി നൽകിയത്. പെട്ടെന്ന് വന്നിറങ്ങേണ്ട ഒരു സാഹചര്യവും കേരളത്തിൽ ഉണ്ടായിരുന്നില്ല. അമിത് ഷാ കേരളത്തിൽ വന്ന് വർഗീയ പ്രസ്താവന നടത്തിയതിൽ സി.പി.എമ്മിനും പങ്കുണ്ട്. കാടടിച്ച് വെടിവെക്കുന്ന ഏർപ്പാടാണ് അമിത് ഷാ നടത്തുന്നത്. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തകർത്ത സംഭവം അപലപനീയമാണ്. പക്ഷെ ഇത്രക്ക് ഭീഷണിയുള്ള സ്വാമിക്ക് എന്തുകൊണ്ട് ആവശ്യമായ സുരക്ഷ നൽകിയില്ല. ഓഖി ദുരന്തമുഖത്ത് പോലും എത്താത്ത മുഖ്യമന്ത്രി ആശ്രമം സന്ദർശിക്കാൻ എത്തി. പ്രതികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം. ശബരിമലയിൽ നാമജപം നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന അവസ്ഥയാണ്. ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് പോലും പരോൾ ലഭിക്കുന്ന സാഹചര്യത്തിലാണിത്. ശബരിമലയിലെ സമരക്കാരെല്ലാം സംഘപരിവാറുകരല്ല. കേരളത്തെ നവോത്ഥാന മുന്നേറ്റത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു പങ്കുമില്ല. ക്ഷേത്രങ്ങൾ സർക്കാർ ഓഫീസുകളല്ല. ആചാരങ്ങൾ മുഖ്യമന്ത്രി വിചാരിച്ചാൽ ഇല്ലാതാവില്ല. ഭക്തർ എത്ര സമയം ക്ഷേത്രത്തിൽ ചിലവഴിക്കണം എന്നത് മുഖ്യമന്ത്രിയല്ല തീരുമാനിക്കേണ്ടത്. മതങ്ങളെ തമ്മിൽ തല്ലിച്ച് തെരഞ്ഞെടുപ്പിൽ ജയിക്കാമെന്നാണ് പിണറായി കരുതുന്നതെന്നും മുരളിധരൻ വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2qcxajA
via
IFTTT
No comments:
Post a Comment