വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പതിനേഴുകാരിയെ വലിച്ചിഴച്ചു കൊണ്ടു പോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പതിനേഴുകാരിയെ വലിച്ചിഴച്ചു കൊണ്ടു പോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി

പാനിപത്ത്: വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന പതിനേഴുകാരി കൂട്ടബലാൽസംഗത്തിനിരയായി. പെൺകുട്ടിയെ രാത്രി പതിനൊന്നു മണിയോടെ രണ്ടുപേർ മുറിയിൽ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു.അടുത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോയ യുവതിയെ എട്ടുപേർ ബലാൽസംഗം ചെയ്തു. പാനിപത്തിനടുത്ത് സനോലിയിലാണ് സംഭവം. രാത്രിഭക്ഷണത്തിനു ശേഷം അമ്മയ്ക്കും മൂന്നു സഹോദരിമാർക്കുമൊപ്പം ഉറങ്ങാൻ കിടന്ന പെൺകുട്ടിയെ മുറിക്കുള്ളിൽ കടന്ന ഹാഷിം, ഇഷ്രാർ എന്നീ പ്രതികൾ കടത്തിക്കൊണ്ടു പോവുകയായിരുന്നു. മതിൽ ചാടിക്കടന്നാണ് ഇവർ വീടിനുള്ളിൽ കടന്നത്. രണ്ടു മണിക്കൂറിനു ശേഷം പ്രതികൾ പെൺകുട്ടിയെ വീടിനു പുറത്ത് ഉപേക്ഷിച്ചിച്ച ശേഷം കടന്നു. ഇക്കാര്യം പുറത്തറിയിക്കരുതെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വെള്ളിയാഴ്ച സംഭവത്തെ കുറിച്ച്പെൺകുട്ടി അമ്മയോട് പറഞ്ഞതറിഞ്ഞ പ്രതികൾവീട്ടിലെത്തി പോലീസിൽ പരാതിപ്പെടരുതെന്ന് വീണ്ടും ഭീഷണിപ്പെടുത്തി. ഇവർ പോയ ഉടൻ വീട്ടുകാർ പെൺകുട്ടിയുമായെത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിക്കറിയാവുന്ന ആറു പേർക്കെതിരെയും മറ്റു രണ്ടുപേർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2ENDg43
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages