യഥാർഥ വിശ്വാസിക്ക് ശബരിമല ദർശനത്തിന് സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാർ ഹൈക്കോടതിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

യഥാർഥ വിശ്വാസിക്ക് ശബരിമല ദർശനത്തിന് സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ശബരിമല ദർശനത്തിന് എത്തുന്ന യഥാർഥ വിശ്വാസിക്ക് സംരക്ഷണം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്ത്രീയായാലും പുരുഷനായാലും അവർ യഥാർഥ വിശ്വാസിയാണെങ്കിൽ സംരക്ഷണം ഒരുക്കും. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വരുന്നവർ ആരാണെന്ന് വിശദമായി പരിശോധിക്കുമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. ശബരിമല സന്ദർശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് രണ്ട് വനിതാ അഭിഭാഷകരടക്കം നാല് സ്ത്രീകൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഏത് വിശ്വാസിക്കും ശബരിമലയിൽ പോകാമെന്ന് കോടതി ചൂണ്ടിക്കാട്ടി. അത്തരം വിശ്വാസികളെ സംരക്ഷിക്കുമെന്ന് സർക്കാർ കോടതിക്ക് ഉറപ്പ് നൽകി. ഉറപ്പ് കോടതി രേഖപ്പെടുത്തി. ഇതേത്തുടർന്ന് ഹർജി കോടതി തീർപ്പാക്കി. ശബരിമലയിൽ ക്രമസമാധാനം ഉറപ്പാക്കണമെന്നും അതിന് എല്ലാ നടപടികളും സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹർജിക്കാർക്ക് സുരക്ഷ ഏർപ്പെടുത്തണമെന്ന് ഉത്തരവ് ഇറക്കേണ്ട കാര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാർക്ക് ദുരനുഭവം ഉണ്ടായിട്ടില്ല. അവർ സുരക്ഷയ്ക്കായി പോലീസിനെയാണ് സമീപിക്കേണ്ടിയിരുന്നത്. അതു കൊണ്ട് ഇപ്പോൾ ഉത്തരവ് നൽകേണ്ടതില്ലെന്നും കോടതി അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2qg2uOh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages