കേന്ദ്രത്തിന്റേത് സംസ്ഥാനത്തിനെതിരായ നീക്കം; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

കേന്ദ്രത്തിന്റേത് സംസ്ഥാനത്തിനെതിരായ നീക്കം; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർക്ക് വിദേശ സന്ദർശനത്തിന് അനുമതി നിഷേധിച്ചത് അടക്കമുള്ള കേന്ദ്ര നിലപാടുകൾ സംസ്ഥാനത്തിന് എതിരായിട്ടുള്ള നീക്കമായി മാത്രമേ കാണാൻ പറ്റൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തോട്കേന്ദ്രം ഒരു പ്രത്യേക നിലപാടാണ് സ്വീകരിക്കുന്നത്. ഒരു സംസ്ഥാനത്തിനും തടസ്സമായി കേന്ദ്രസർക്കാൻ നിൽക്കാൻ പാടില്ല.രാജ്യത്ത് മുൻപും ഒരുപാട് സ്ഥലത്ത് ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഗുജറാത്ത് ദുരന്തത്തിന്റെ സമയത്ത് മറ്റു രാഷ്ട്രങ്ങളുടെയടക്കം സഹായം സ്വീകരിച്ചിട്ടുണ്ട്. നമുക്ക് മറ്റു രാഷ്ട്രങ്ങളിൽനിന്ന് സഹായം സ്വീകരിക്കാൻ സാധിച്ചിരുന്നെങ്കിൽ വലിയ തുകയായിരുന്നു നമുക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ അതിന് അനുവദിച്ചില്ല. ഈ നിലപാടിന്റെതുടർച്ചയായാണ് മന്ത്രിമാർക്ക്അനുമതി നിഷേധിച്ചത്. ഇത് സംസ്ഥാനത്തിന് എതിരായിട്ടുള്ള നീക്കമായി മാത്രമേ കാണാൻ പറ്റൂ. മന്ത്രിമാർക്ക് വിദേശത്ത് പോകാൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയാണ് അവസാന നിമിഷംവരെ ഉണ്ടായിരുന്നത്. ആ നിലയ്ക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും അദ്ദേഹത്തിന്റെ പ്രതികരണം. പ്രധാനമന്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ അനുമതി ലഭിച്ചില്ല. വിദേശത്ത് പോകുന്നതിനെ ചില ബിജെപി നേതാക്കൾ വിമർശിച്ചുകണ്ടു. നമ്മളെല്ലാം നമ്മളായത് ഈ നാടിന്റെ പങ്കാളിത്തത്തോടെയാണ്. പ്രളയം മൂലംആ നാടിനാണ് തിരിച്ചടി ഉണ്ടായിരിക്കുന്നത്. അതിനെ മറികടക്കുന്നതിനാണ്നമ്മുടെ സഹോദരങ്ങളെ മന്ത്രി എന്ന നിലയിൽ കാണാൻ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടത്തെ ബിജെപി നേതാക്കൾ സഹായങ്ങൾ ലഭിക്കുന്നതിന് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. കേരളത്തിന്റെ വളർച്ചയിൽ അവർ ഒരിക്കലും ഒരു പങ്കുംവഹിച്ചിട്ടില്ല. ഇപ്പോൾ നാടിനെ തകർക്കുന്ന സമീപനമാണ് അവർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശബ്ദമുയർത്തുകയും തുറന്നുകാട്ടുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഎഇ സന്ദർശനം വമ്പിച്ച വിജയമായിരുന്നു. പ്രോത്സാഹനജനകമായപ്രതികരണമാണ് യുഎഇയിൽ നിന്ന് ലഭിച്ചത്. ഒട്ടേറെ മേഖലകളിൽ നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ച് പലരും മുന്നോട്ടുവന്നിട്ടുണ്ട്. വിഭവസമാഹരണത്തിന് വിവിധ സംഘടനകൾ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. എല്ലാ എമിറേറ്റുകളിൽനിന്നുമായി ആയിരക്കണക്കിന് മലയാളികളാണ് പൊതുയോഗങ്ങളിൽ സംബന്ധിച്ചത്. നൂറുകണക്കിനാളുകൾ യോഗ സ്ഥലത്തുവെച്ചുതന്നെ സഹായങ്ങൾ വാഗ്ദാനം ചെയ്തു. മലയാളികളുടെ നേതൃത്വത്തിൽ ഓരോ എമിറേറ്റ്സിലും കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. അതുവഴി മികച്ച തുക സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. Content Highlights:Chief minister Pinarayi vijayan, kerala flood relief, BJP, central government


from mathrubhumi.latestnews.rssfeed https://ift.tt/2yUfgpK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages