അമ്മയില്‍ നിന്ന് ദിലീപിനെ മാറ്റണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് എ.കെ ബാലന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

അമ്മയില്‍ നിന്ന് ദിലീപിനെ മാറ്റണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് എ.കെ ബാലന്‍

കോഴിക്കോട്: ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നെന്ന് എ കെ ബാലന്‍. ദിലീപിനെ പുറത്താക്കണം, പരാതികള്‍ പരിഹരിക്കാന്‍ ഇന്റര്‍ണല്‍ കമ്മിറ്റി രൂപീകരിക്കണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി കേസ് വാദിക്കാന്‍ സാമ്പത്തിക നിയമ സഹായം നല്‍കണം എന്നെല്ലാം മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നു. ഡബ്ല്യുസിസിയുടെ ആവശ്യങ്ങള്‍ ഇതായിരുന്നുവെന്നും എ കെ ബാലന്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ നടപടികള്‍ നല്ല രീതിയില്‍ എടുക്കണം. നടി ആക്രമിക്കപ്പെട്ട കേസ് നല്ല രീതിയില്‍ വാദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും ഇന്റര്‍ണല്‍ കമ്മിറ്റി എന്ന ഡബ്ല്യുസിസി ആവശ്യത്തിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും പ്രശ്നപരിഹാരത്തിന് ഇരു സംഘടനകളും പരസ്പരം സഹകരിച്ച് പോകണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു.



from mangalam.com https://ift.tt/2JabFIW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages