ചെന്നൈ: ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച് രാജ തമിഴ്‌നാട് ഹൈക്കോടതിയോട് നിരുപാധികം മാപ്പ് പറഞ്ഞു. കോടതിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിനാണ് മാപ്പ് പറഞ്ഞത്. താന്‍ വികാരവിക്ഷോഭത്തിന്റെ ഭാഗമായി പറഞ്ഞ പ്രസ്താവനയാണെന്നും നിരുപാധികം മാപ്പ് പറയുന്നുവെന്നും എച്ച് രാജ കോടതിയില്‍ അറിയിച്ചു. ജസ്റ്റിസുമാരായ സി.ടി സെല്‍വം, എം നിര്‍മ്മല്‍ കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന് മുന്‍പാകെ നേരിട്ട് ഹാജരായാണ് എച്ച് രാജ മാപ്പ് പറഞ്ഞത്.
എച്ച്. രാജയുടെ മാപ്പപേക്ഷ സ്വീകരിച്ച കോടതി കഴിഞ്ഞ മാസം 17ന് സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസ് അവസാനിപ്പിച്ചു. സെപ്റ്റംബര്‍ 15ന് തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ നടന്ന പരിപാടിയിലാണ് എച്ച് രാജ പോലീസിനും കോടതിക്കുമെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയത്.
പോലീസിനെ ഹിന്ദു വിരുദ്ധരെന്നും അഴിമതിക്കാരെന്നും വിളിച്ച എച്ച് രാജ കോടതിയെ അസഭ്യം പറയുകയും ചെയ്തു. പ്രസ്താവനയുടെ വീഡിയോ പുറത്ത് വന്നതോടെ കോടതി എച്ച്. രാജയ്‌ക്കെതിരെ കേസെടുത്ത് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് അയയ്ക്കുകയായിരുന്നു. വീഡിയോയിലുള്ളത് തന്റെ ശബ്ദമല്ലെന്നും വീഡിയോ എഡിറ്റ് ചെയ്തതാണെന്നും എച്ച് രാജ കോടതിയില്‍ വാദിച്ചു.
from mangalam.com https://ift.tt/2yvftAb
via IFTTT
No comments:
Post a Comment