ക്രിക്കറ്റില്‍ പാട്ടും ആട്ടവുമായി ഇനി ബ്രാവോയില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് വിന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

ക്രിക്കറ്റില്‍ പാട്ടും ആട്ടവുമായി ഇനി ബ്രാവോയില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് വിന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍

പോര്‍ട്ട് ഓഫ് സ്പെയ്ന്‍: വെസ്റ്റ്ഇന്‍ഡീസിന്റെ ഓള്‍റൗണ്ടറാണ് ഡ്വെയ്ന്‍ ബ്രാവോ. ബാറ്റുകൊണ്ടും ബോളുകൊണ്ടും വിസ്മയം തീര്‍ക്കുക മാത്രമല്ല ഫീല്‍ഡിംഗിലും കേമനാണ് താരം. 35കാരനായ ബ്രാവോ 2016 സെപ്റ്റംബറിലാണ് അവസാനമായി വിന്‍ഡീസിനായി കളിച്ചത്. 2012, 2016 വര്‍ഷങ്ങളില്‍ വിന്‍ഡീസ് ടി20 ലോകകപ്പ് നേടുമ്പോള്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ബ്രാവോ. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി തര്‍ക്കത്തിലായിരുന്ന താരം രാജ്യത്തിനായി കളിക്കുന്നില്ലെന്ന് പല പ്രാവശ്യം അറിയിച്ചിരുന്നു.

66 ട്വന്റി20 മത്സരങ്ങളാണ് ബ്രാവൊ വെസ്റ്റ്ഇന്‍ഡീസിനായി കളിച്ചിട്ടുള്ളത്. 1142 റണ്‍സ് നേടിയ താരത്തിന് നാല് അര്‍ധ സെഞ്ചുറികളുണ്ട്. 52 വിക്കറ്റും താരത്തിനുണ്ട്. 28 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. വിന്‍ഡീസിനായി 164 ഏകദിന മത്സരങ്ങള്‍ ബ്രാവോ കളിച്ചു. 2968 റണ്‍സാണ് അക്കൗണ്ടിലുള്ളത്. രണ്ട് സെഞ്ചുറി നേടിയ താരം 199 വിക്കറ്റും വാഴ്തിയിട്ടുണ്ട്. 40 ടെസ്റ്റ് കളിച്ച താരം നേടിയത് 2200 രണ്‍സാണ്. മൂന്ന് സെഞ്ചുറിയും 86 വിക്കറ്റും ടെസ്റ്റിലും നേടി.

14 വര്‍ഷത്തെ കരിയറിനു ശേഷമാണ് ബ്രാവോ വിരമിക്കാന്‍ തീരുമാനിച്ചത്. വരും തലമുറയ്ക്ക് അവസരം കൊടുക്കുന്നതിനുമായി തന്റെ മുന്‍ഗാമികള്‍ ചെയ്തത് പോലെ താനും വഴിമാറിക്കൊടുക്കുകയാണെന്നാണ് ഡ്വെയിന്‍ ബ്രാവോ തന്റെ റിട്ടയര്‍മെന്റ് കുറിപ്പില്‍ സൂചിപ്പിച്ചത്. അന്താരാഷ്ട്രി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്‍ പോലുള്ള വേദികളില്‍ ബ്രാവോയെ കാണാനാവും എന്ന ആശ്വാസത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍.



from mangalam.com https://ift.tt/2q8W9UX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages