ആലപ്പുഴ: നഗരത്തിനടുത്ത് കൈതവന ജംങ്ഷനിൽ കണ്ടെയ്നർ ലോറിയിലിടിച്ച് കാർ കത്തിനശിച്ചു. ആർക്കും കാര്യമായി പരിക്കില്ല. വ്യാഴാഴ്ച അർധരാത്രിയാണ് സംഭവം. ചങ്ങനാശേരി - ആലപ്പുഴ റോഡിൽ നിന്നുമെത്തിയ കണ്ടെയ്നർ ലോറിയിൽ കാർ വന്നിടിക്കുകയായിരുന്നു. ലോറിയുടെ ഡീസൽ ടാങ്കിന്റെ ഭാഗത്താണ് കാർ വന്നിടിച്ചത്. ഉടൻ തന്നെ കാറിന് തീപിടിച്ചു. നഗരത്തിൽ നിന്നും ഫയർ സർവീസ് എത്തിയപ്പോഴേക്കും കാർ മുഴുവനും തീപടർന്നിരുന്നു. നീണ്ട നേരത്തെ ശ്രമഫലമായാണ് തീയണച്ചത്. രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർക്ക് കാര്യമായ പരിക്കില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2RaYjii
via
IFTTT
No comments:
Post a Comment