ട്രംപിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചൈന ചോര്‍ത്തുന്നുവെന്ന വാര്‍ത്ത തള്ളി വൈറ്റ് ഹൗസ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

ട്രംപിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചൈന ചോര്‍ത്തുന്നുവെന്ന വാര്‍ത്ത തള്ളി വൈറ്റ് ഹൗസ്‌

വാഷിങ്ടൺ: ചൈനയും റഷ്യയും യുഎസ് പ്രസിഡന്റിന്റെ സ്വകാര്യ ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നുവെന്ന വാർത്ത പൂർണമായും നിഷേധിച്ച് വൈറ്റ്ഹൗസ്രംഗത്ത്. ട്രംപിന്റെ സെൽഫോൺ സംഭാഷണങ്ങൾ ചൈനയിലേയും റഷ്യയിലേയും ചാരസംഘങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും രാജ്യത്തിനും പ്രസിഡന്റിനും ഭീഷണിയാണിതെന്നും ന്യൂയോർക്ക് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ റിപ്പോർട്ട് വ്യാജമാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾഅറിയിച്ചു. ഫോൺ ചോർത്തലിനെ കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ലാൻഡ് ലൈൻ മാത്രമുപയോഗിക്കാൻ ഉപദേഷ്ടാക്കൾ ട്രംപിനോടാവശ്യപ്പെട്ടുവെന്നും ട്രംപ് അതിന് തയ്യാറായില്ലെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.ട്രംപിന്റെ സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങളിൽ ഭരണകാര്യങ്ങളും ഉൾപ്പെടുന്നുവെന്നും തന്ത്രപ്രധാനമായ വിവരങ്ങൾ ഇതുവഴി ചോർത്തപ്പെടുന്നുവെന്നുമാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ ട്രംപിന് സ്വകാര്യ ഉപയോഗത്തിന് മൊബൈൽ ഫോണില്ലെന്നും ആകെ ഉപയോഗിക്കുന്ന ഒരു ഐഫോൺ ഔദ്യോഗികാവശ്യത്തിനുള്ളതാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ഔദ്യോഗിക ഫോണുകൾ മാത്രമാണ് താനുപയോഗിക്കുന്നതെന്ന് ട്രംപും അറിയിച്ചിട്ടുണ്ട്. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിനെ മടുപ്പിക്കുന്നതും വ്യാജമാണെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2ORckVs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages