ശബരിമല അക്രമം: നോട്ടപ്പുള്ളികള്‍ക്കിടയില്‍ പോലീസിന്റെ ഫോട്ടോ; വാസ്തവം ഇതാണ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

ശബരിമല അക്രമം: നോട്ടപ്പുള്ളികള്‍ക്കിടയില്‍ പോലീസിന്റെ ഫോട്ടോ; വാസ്തവം ഇതാണ്

തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ പോലീസുകാരന്റെ ചിത്രം കടന്നുകൂടിയതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് പോലീസ്. പോലീസ് വാഹനങ്ങൾ തകർക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഡ്രൈവറുടെ ചിത്രം അബദ്ധത്തിൽ കടന്നുകൂടിയതാണെന്ന് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പിൽ പോലീസ് വ്യക്തമാക്കുന്നു. ലുക്ക് ഔട്ട് നോട്ടീസിൽ പോലീസുകാരന്റെ ചിത്രം ഉൾപ്പെട്ടുവെന്ന ആരോപണം ശരിയല്ല. ലുക്ക് ഔട്ട് നോട്ടീസല്ല, യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവിമാർക്ക് അയച്ചുകൊടുത്ത പട്ടിക മാത്രമാണ് അത്. കർത്തവ്യ നിർവഹണത്തിൽ ഏർപ്പെട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിസ്ഥാനരഹിതമായ വ്യാജ പ്രചരണങ്ങൾ നടത്തുന്നത് തികച്ചും അപലപനീയമാണെന്നും പോലീസ് പറയുന്നു. പോലീസ് വേഷം ധരിച്ച യുവജനസംഘടനയുടെ പ്രവർത്തകൻ ആണെന്ന വിധം ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇയാളുടെ ചിത്രങ്ങൾ പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തും വിധം പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വ്യാജപ്രചരണം ഞങ്ങൾക്ക് പറയാനുള്ളത് : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിൽ ഒന്ന് പോലീസ് വേഷം ധരിച്ച യുവജനസംഘടനയുടെ പ്രവർത്തകൻ ആണെന്ന വിധം ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രത്തെ പ്രചരിപ്പിക്കുന്നതാണ്. വാസ്തവം ഇതാണ് : ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന കെ എ പി അഞ്ചാം ബറ്റാലിയനിലെ പോലീസ് കോൺസ്റ്റബിൾ ആഷിക്കിന്റെ ചിത്രമാണ് ഇത്തരത്തിൽ പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തും വിധം പ്രചരിപ്പിക്കുന്നത് . ഈ ഉദ്യോഗസ്ഥന്റെ ഹെയർ സ്റ്റൈലിനെ കുറിച്ചുള്ള ആക്ഷേപവും അടിസ്ഥാനരഹിതമാണ്. രണ്ടാമത്തെ സംഭവത്തിൽ: ലുക്ക് ഔട്ട് നോട്ടീസിൽ പോലീസുകാരൻ ഉൾപ്പെട്ടിട്ടുള്ളതായി വ്യാജ പ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് ഒരു ലുക്ക് ഔട്ട് നോട്ടീസ് അല്ല. ശബരിമലയിലെ അക്രമ സംഭവങ്ങളിലെ പ്രതികളെ കണ്ടെത്തുന്നതിനായി അക്രമം നടന്ന സ്ഥലങ്ങളിൽ നിന്നും പോലീസ് ശേഖരിച്ച ചിത്രങ്ങളിലുള്ളവരെ പരിശോധിച്ചു യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിലേയ്ക്ക് വിവിധ ജില്ലാ പോലീസ് മേധാവിമാർക്ക് അയച്ചുകൊടുത്ത പട്ടിക മാത്രമാണ് . ഇതിൽ മഫ്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രവും അവിചാരിതമായി കടന്നു കൂടി. പരിശോധിച്ചതിൽ ശബരിമല ഡ്യൂട്ടിക്കായി പോലീസ് വാഹനവുമായി എത്തിയ പത്തനംതിട്ട ഏ ആർ ക്യാമ്പിലെ ഡ്രൈവർ സീനിയർ സിവിൽ പോലീസ് ഓഫീസർ ഇബ്രാഹിം ആണെന്ന് വ്യക്തമായിട്ടുള്ളതാണ് . വാഹനം ഡ്യൂട്ടി സ്ഥലത്തു എത്തിച്ചു ഡ്യൂട്ടി കഴിഞ്ഞു മടങ്ങാൻ തുടങ്ങവേ അക്രമികൾ പോലീസ് വാഹനങ്ങൾ തകർക്കുന്നതായറിഞ്ഞു ഇദ്ദേഹം സംഭവസ്ഥലത്തു എത്തിച്ചേരുകയായിരുന്നു എന്നും വ്യക്തമായതിനാൽ സംശയമുള്ളവരുടെ പട്ടികയിൽ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയിട്ടുള്ളതുമാണ്. കർത്തവ്യ നിർവഹണത്തിൽ ഏർപ്പെട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിസ്ഥാനരഹിതമായ വ്യാജ പ്രചരണങ്ങൾ നടത്തുന്നത് തികച്ചും അപലപനീയമാണ്. സമൂഹ മാധ്യമങ്ങളിലെ വാസ്തവവിരുദ്ധമായ പ്രചരണങ്ങളിൽ പൊതുസമൂഹത്തിലുണ്ടായ ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വം ഉൾക്കൊണ്ടാണ് ഈ വിശദീകരണം.


from mathrubhumi.latestnews.rssfeed https://ift.tt/2AsK8zy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages