വയനാട്ടില്‍ വിഷമദ്യം കഴിച്ച് അച്ഛനും മകനുമുൾപ്പെടെ മൂന്ന് മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 4, 2018

വയനാട്ടില്‍ വിഷമദ്യം കഴിച്ച് അച്ഛനും മകനുമുൾപ്പെടെ മൂന്ന് മരണം

വെള്ളമുണ്ട: വയനാട്ടിൽ വിഷമദ്യം കഴിച്ച മൂന്ന് പേർ കുഴഞ്ഞുവീണു മരിച്ചു. വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗിനായി(78)മകൻ പ്രമോദ് (35) ബന്ധുവായ പ്രസാദ് (35) എന്നിവരാണ് മരിച്ചത്. ബുധനാഴ്ചഉച്ചയ്ക്ക് വീട്ടിൽ നിന്നും മദ്യം കഴിച്ച തിഗിനായി കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചിരുന്നു. എന്നാൽ മരണത്തിൽ ബന്ധുക്കൾക്ക് അസ്വഭാവികത തോന്നിയിരുന്നില്ല. ആശുപത്രി അധികൃതർ മരണമുറപ്പിച്ചതോടെ വീട്ടിലേക്ക് തിഗിനായുടെ മൃതദേഹം എത്തിക്കുകയായിരുന്നു. ബന്ധുക്കളെയെല്ലാം മരണം വിവരം അറിയിച്ച് വ്യാഴാഴ്ച രാവിലെ മൃതദേഹം സംസ്കരിക്കാനുള്ള ഒരുക്കങ്ങളും നടത്തി. രാത്രി പത്തരയോടെ മരണവീട്ടിലെ അടുക്കളയിൽ കണ്ട മദ്യം തിഗിനായുടെ മകൻ പ്രമോദും സഹോദരിയുടെ മകനായ പ്രസാദും എടുത്ത് പ്രസാദിന്റെ വീട്ടിൽ കൊണ്ടുപോയി മദ്യപിക്കുകയായിരുന്നു. ഉടൻ തന്നെ കുഴഞ്ഞു വീണ ഇവരെ മാനന്തവാടിയിലേക്കുള്ള ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു. പ്രമോദ് ആശുപത്രിയിലേക്കുള്ള വഴി മധ്യേയും പ്രസാദ് ആശുപത്രിയിലെത്തിയ ഉടനെയുമാണ് മരിച്ചത്. സംഭവമറിഞ്ഞ് പോലീസും എക്സൈസ് അധികൃതരും സ്ഥലത്തെത്തി. വീട്ടിൽ സൂക്ഷിച്ചിരുന്ന തിഗിനായുടെ മൃതദേഹവും പോസ്റ്റുമോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രിയിലേക്ക് വ്യാഴാഴ്ച രാവിലെ മാറ്റി. വീട്ടിൽ കുട്ടികളുടെ രോഗത്തിനും മറ്റും ചരട് കെട്ടിക്കൊടുക്കുന്ന ശീലം തിഗിനായിക്കുണ്ടായിരുന്നു. ഇത്തരത്തിലുള്ള ആവശ്യത്തിനായി എത്തിയവർ നൽകിയ തമിഴ്നാട് നിർമ്മിത മദ്യമാണ് ഇവർ കഴിച്ചതെന്ന് പ്രാഥമിക നിഗമനം.


from mathrubhumi.latestnews.rssfeed https://ift.tt/2P9xj26
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages