ലഖ്നൗ: ദരിദ്രകുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെട്ടവരുടെ പട്ടികയിൽ യുപി മന്ത്രിയും വ്യവസായികളുമടക്കമുള്ളവരും. ഉത്തർപ്രദേശ് ക്യാബിനറ്റ് മന്ത്രി സതീശ് മഹാന, മുൻ എംഎൽഎ സലിൽ വിഷ്ണോയ് എന്നിവരും പ്രമുഖരായ വ്യവസായികളുമാണ് കാൺപൂരിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ഇടംപിടിച്ചത്. ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ പത്തുകോടി ദരിദ്രകുടുംബങ്ങൾക്ക് വർഷം അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ നൽകുന്ന പദ്ധതിയിലാണ്വമ്പൻമാർ ഇടംപിടിച്ചിരിക്കുന്നത്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ വ്യവസായ മന്ത്രിയാണ് മഹാന. സംഭവം വിവാദമായതോടെ അദ്ദേഹം കാൺപൂർ ജില്ലാ മജിസ്ട്രേറ്റിനെ ഫോണിൽ വിളിച്ച് വിശദീകരണം തേടി. തന്റെ പേര് പട്ടികയിൽ വന്നതിനെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഞാനും കുടുംബാംഗങ്ങളും പദ്ധതിക്ക് അർഹതപ്പെട്ടവരല്ല. പട്ടികയിൽ നിന്ന് തന്റെ പേര് അടിയന്തരമായി നീക്കം ചെയ്യാനും പിഴവ് വരുത്തിയവർക്കെതിരെ കർശന നപടി സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും സതീശ് മഹാന പ്രതികരിച്ചു. മുൻ എംഎൽ സലിൽ വിഷ്ണോയിയും തന്റെ പേര് നീക്കം ചെയ്യണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2xXfm0e
via
IFTTT
No comments:
Post a Comment