മുംബൈ: ഓഹരി വിപണിയിൽ കനത്ത നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 518 പോയന്റ് താഴ്ന്ന് 35,457ലും നിഫ്റ്റി 155 പോയന്റ് നഷ്ടത്തിൽ 10,703ലുമെത്തി. ബിഎസ്ഇയിലെ 286 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1038 ഓഹരികൾ നഷ്ടത്തിലുമാണ്. എൽആന്റ്ടി, ഹിൻഡാൽകോ, വേദാന്ത, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. റിലയൻസ്, ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ്, ടിസിഎസ്, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, ഐഒസി, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. രൂപയുടെ മൂല്യമിടിവും ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും യുഎസിലെ ബോണ്ടിൽനിന്നുള്ള ആദായം ഉയർന്നതുമാണ് ഓഹരി വിപണിക്ക് തിരിച്ചടിയായത്.
from mathrubhumi.latestnews.rssfeed https://ift.tt/2P7eOev
via
IFTTT
No comments:
Post a Comment