തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ റിവ്യൂ ഹർജിക്കുള്ള നീക്കം ഉർജിതമാക്കി കോൺഗ്രസ്. ഇക്കാര്യം ചർച്ചചെയ്യുന്നതിനായി കോൺഗ്രസിന്റെ മുൻ ദേവസ്വംബോർഡ് പ്രസിഡന്റുമാരുടെയും അംഗങ്ങളുടെയും യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തിൽ പങ്കെടുക്കും. തിരുവിതാംകൂർ, ഗുരുവായൂർ, കൊച്ചി ദേവസ്വം ബോർഡുകളിലെ മുൻ കോൺഗ്രസ് പ്രസിഡന്റുമാരും അംഗങ്ങളുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. റിവ്യൂ ഹർജി നൽകേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും നിലപാടെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ഇത്തരമൊരു നീക്കം നടത്തുന്നത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി കൊടുത്തേക്കുമെന്നാണ് വിവരം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. സുപ്രീം കോടതിധി മറികടക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്താൻ തയ്യാറാകണമെന്ന ആവശ്യവും കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2xYhc0O
via
IFTTT
No comments:
Post a Comment