ഫ്ളോറൻസ്: ഒക്ടോബർ മൂന്നിന് നാലു മണിക്ക് സൗത്ത് കരോലിനയിൽ ഫ്ളോറൻസ് വിന്റേജ് പ്ലേയ്സ് സബ് ഡിവിഷനിൽ അക്രമിയുടെ വെടിയേറ്റ ഏഴു പേരിൽ ഒരു പോലീസ് ഓഫീസർആശുപത്രിയിൽ വെച്ച് മരിച്ചതായി ഡെപ്യൂട്ടി ചീഫ് ഗ്ലെൻ കാർസി സ്ഥിരീകരിച്ചു. മുപ്പത് വർഷം സർവീസുള്ള ടെറൻസ് കരാവെ (52)എന്ന പോലീസ് ഓഫീസറാണ് മരിച്ചത്. വീടിനകത്തു വെടിയൊച്ചകേൾക്കുന്നു എന്ന് സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് എത്തിയ പോലീസിനുനേരെ യാതൊരു പ്രകോപനമില്ലാതെ അക്രമി വെടിയുതിർക്കുകയായിരുന്നു. തുടർന്ന് കുട്ടികളെ ബന്ദികളാക്കി രണ്ടു മണിക്കൂർ പോലീസുമായി വിലപേശൽ നടത്തിയതിനുശേഷമാണ് കീഴടങ്ങിയത്. കുട്ടികൾക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല. പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. പരിക്കേറ്റ മറ്റുഓഫീസർമാരുടെ നിലയെക്കുറിച്ച് പോലീസ് ഒന്നും വെളിപ്പെടുത്തിയിട്ടില്ല. വാർത്ത അയച്ചത് : പി.പി.ചെറിയാൻ
from mathrubhumi.latestnews.rssfeed https://ift.tt/2xWKaOq
via
IFTTT
No comments:
Post a Comment