മുംബൈ: ഡോളറിനെതിരേ രൂപയ്ക്ക് റെക്കോഡ് ഇടിവ്. ഡോളറിനെതിരേ രൂപയുടെ മൂല്യം ആദ്യമായി രാവിലെ 9.15ന് 73.73 എന്ന നിലവാരത്തിലെത്തി. യുഎസ് കടപ്പത്രത്തിൽനിന്നുള്ള ആദായം വർധിച്ചതുമൂലം വികസ്വര രാഷ്ട്രങ്ങളിലെ കറൻസികൾ വൻതോതിൽ വിറ്റഴിച്ചതിന്റെ ഭാഗമായാണ് രൂപയുടെ മൂല്യവും ഇടിഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലകൂടുന്നതും രുപയുടെ മൂല്യത്തെ ബാധിച്ചു. രൂപയുമായുള്ള വിനിമയത്തിൽ ഗൾഫ് കറൻസികളും കരുത്താർജിച്ചു. യു.എ.ഇ. ദിർഹം ആദ്യമായി 20 രൂപ കടന്നു. ഇറാനിൽനിന്നുള്ള എണ്ണലഭ്യത കുറഞ്ഞത് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയർത്തുകയാണ്. ക്രൂഡ് ഓയിൽ വില ബാരലിന് 85 ഡോളർ കടന്നത് രൂപയ്ക്ക് തിരിച്ചടിയായി. ബ്രെന്റ് ക്രൂഡ് വില 85.45 ഡോളർ വരെയെത്തിയിരുന്നു. ഇറാനുമേലുള്ള യു.എസ്. ഉപരോധം നവംബർ നാലിനാണ് പൂർണമായും പ്രാബല്യത്തിൽ വരുന്നത്. ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും രൂപയുടെ മൂല്യം ഇടിയുന്നതും വരും മാസങ്ങളിൽ രാജ്യത്തെ പണപ്പെരുപ്പത്തിന്റെ തോത് ഉയർത്തുമെന്ന് വിദഗ്ദ്ധർ പറയുന്നു. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഓഹരി വിപണിയിൽനിന്ന് നിക്ഷേപം വൻതോതിൽ പിൻവലിക്കുന്നതും രൂപയുടെ മൂല്യമിടിയാൻ കാരണമാകുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2Rprpvi
via
IFTTT
No comments:
Post a Comment