മേട്ടുപ്പാളയം: ഊട്ടിയിൽ നിന്ന് മേട്ടുപ്പാളയത്തേക്കും തിരിച്ചുമുള്ള പൈതൃക തീവണ്ടി സർവീസ് മൂന്ന് ദിവസത്തേക്ക് റദ്ദാക്കി. സേലം റെയിൽവേ ഡിവിഷൻ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ രാവിലെത്തെയും വൈകുന്നേരത്തെയും സർവീസുകളാണ് കനത്തമഴകാരണം റദ്ദാക്കിയത്. തീവണ്ടി പാതയിൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തും യാത്രക്കാരുടെ സുരക്ഷിതത്വം കണക്കാക്കിയുമാണ് സർവീസുകൾ ഉപേക്ഷിച്ചത്. ഊട്ടിയിൽ നിന്ന് കൂനൂരിലേക്കും തിരിച്ചുമുള്ള മറ്റ് സർവ്വീസുകൾ സാധാരണഗതിയിൽ തുടരും. നേരത്തെ ഊട്ടിയിലേക്ക് പുറപ്പെട്ട പൈതൃക തീവണ്ടി എഞ്ചിൻ തകരാറിനെ തുടർന്ന് ഏഴ് മണിക്കൂറോളം കാട്ടിനകത്ത് കുടുങ്ങിയിരുന്നു. മേട്ടുപ്പാളയത്തുനിന്ന് 13 കി. മി. അകലെ കാട്ടിലാണ് 200 യാത്രക്കാരുമായി തീവണ്ടി നിലച്ചുപോയത്.
from mathrubhumi.latestnews.rssfeed https://ift.tt/2y3rMU6
via
IFTTT
No comments:
Post a Comment