കൊച്ചി: താൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതിനെപ്പറ്റി സംശയമുണ്ടെന്ന് പഠനത്തിനിടെ മത്സ്യവിൽപ്പന നടത്തിശ്രദ്ധനേടിയ ഹനാൻ. കഴിഞ്ഞ സെപ്റ്റംബർ നാലിന് കോഴിക്കോട്ടുനിന്ന് ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് ഹനാൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ ഹനാൻ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്നതിനിടെ മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് അപകടത്തെപ്പറ്റി സംശയം ഉന്നയിച്ചത്. കോഴിക്കോടുനിന്ന് കൊടുങ്ങല്ലൂരിലെത്താൻ സമയം കൂടുതലെടുത്തതും അപകടത്തെപ്പറ്റി ഡ്രൈവർ കള്ളം പറഞ്ഞതുമാണ്ഹനാന്റെ സംശയത്തിന് അടിസ്ഥാനം. അപകടം നടന്ന ദിവസം കൂട്ടുകാരിയുടെ വാഹനത്തിലാണ് സഞ്ചരിച്ചത്. രണ്ട് ദിവസത്തേക്കുവേണ്ടിയാണ് ഡ്രൈവറെ ഏർപ്പെടുത്തിയത്. അടുത്ത കൂട്ടുകാരിയാണ് ഡ്രൈവറെ ഏർപ്പെടുത്തിത്തന്നത്. തിരുവനന്തപുരത്തുനിന്ന് വൈകീട്ട് 5.30 പുറപ്പെട്ട് വാഹനം കോഴിക്കോട് മുക്കത്ത് അടുത്ത ദിവസം പുലർച്ചെ എത്തി. എന്നാൽ, വിവിധ പരിപാടികളിൽ പങ്കെടുത്തശേഷം താൻ കോഴിക്കോടുനിന്ന് വൈകീട്ട് 5.30 ന് പുറപ്പെട്ട വാഹനം പുലർച്ചെ ആറിനാണ് കൊടുങ്ങല്ലൂരിലെത്തിയത്. ഇടയ്ക്കുവച്ച് കാർ നിർത്തി ഉറങ്ങിയെന്നാണ് ഡ്രൈവർ പറയുന്നത്. എന്നാൽ യാത്രയ്ക്കിടെ താൻ ഇടയ്ക്കിടെ ഉണർന്ന് സമയം നോക്കിയിരുന്നു. ഡ്രൈവർ എവിടെയും വണ്ടി നിർത്തിയിട്ട് ഉറങ്ങിയിട്ടില്ല. വാഹനം അത്യാവശ്യം വേഗത്തിലാണ് സഞ്ചരിച്ചത്. അപകടം നടന്ന സമയത്ത് താൻ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവെന്നും ഡ്രൈവർ കള്ളം പറഞ്ഞു. നേരം വൈകിയതും കള്ളംപറഞ്ഞതുമാണ് സംശയത്തിന് ഇടയാക്കിയത്. ആർക്കായാലും സംശയമുണ്ടാകാം. അത് ഇപ്പോഴുമുണ്ട്. അന്തിമ നിഗമനത്തിലെത്തേണ്ടത് പോലീസാണെന്നും ഹനാൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2y3pkNh
via
IFTTT
No comments:
Post a Comment