ട്വീറ്റുകളിലൂടെ ഇന്ധനവില നിയന്ത്രിക്കാനാവില്ല - ജെയ്റ്റ്‌ലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

ട്വീറ്റുകളിലൂടെ ഇന്ധനവില നിയന്ത്രിക്കാനാവില്ല - ജെയ്റ്റ്‌ലി

ന്യൂഡൽഹി: ഇന്ധനവില വർധനയിൽ പ്രതിപക്ഷത്തിനുനേരെ പരിഹാസവുമായി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിലിന്റെ വില നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാക്കളുടെ ട്വീറ്റുകൾ കൊണ്ടോ ടെലിവിഷൻ ബൈറ്റുകൾ കൊണ്ടോ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കേന്ദ്രത്തിന്റെ ഇന്ധനനികുതി ഒരേരീതിയിൽ തുടരുകയാണ്. എന്നാൽ സംസ്ഥാനങ്ങൾ വാറ്റ് നികുതിയിൽ മാറ്റം വരുത്തുകയാണ്. ഇന്ധനവിലയിൽ ഉണ്ടാകുന്ന വർധനയിൽ കേന്ദ്രത്തെക്കാൾ നേട്ടം ഉണ്ടാക്കുന്നത് സംസ്ഥാനങ്ങളാണ്. ചില ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഈ നികുതിയിൽ കുറവ് വരുത്താൻ തയ്യാറാകാത്തത്. രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ കൂട്ടാളികളും സാധാരണക്കാരുടെ ഇന്ധനവിലവർധന മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ട്വീറ്റുകളിലൂടെ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളോട് അൽപ്പംകൂടി സത്യസന്ധത കാട്ടാൻ ഈ സംസ്ഥാന സർക്കാരുകൾ തയ്യാറാവണം. 2017ലും 2018 ലും സാധാരണക്കാരന് ഇന്ധനവിലയിൽ ആശ്വാസം നൽകാനായി തങ്ങളുടെ ഉയർന്ന വരുമാനത്തിൽ കുറവ് വരുത്താൻ സംസ്ഥാനങ്ങൾ തയ്യാറായില്ലെന്ന് യാഥാർത്ഥ്യം ജനങ്ങളോട് തുറന്ന് പറയണമെന്നും ജെറ്റ്ലി ആവശ്യപ്പെട്ടു. കേന്ദ്രം നികുതി കുറച്ചതിനെ തുടർന്ന് വ്യാഴാഴ്ച ഇന്ധനവില 2.50 രൂപ കുറഞ്ഞിരുന്നു. തുടർന്ന് ഇതേ മാതൃകയിൽ വാറ്റിൽ കുറവ് വരുത്താൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. Content Highlights:Cant Solve Oil Price Rise With Tweets, Arun Jaitley


from mathrubhumi.latestnews.rssfeed https://ift.tt/2yiN0gg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages