വിശാഖപട്ടണം: ഗോൾഡൻ ഗ്ലോബ്പായ്വഞ്ചി റേസിനിടെ അപകടത്തിൽപെട്ട മലയാളി നാവികൻ അഭിലാഷ് ടോമിയെ ഇന്ത്യയിൽ തിരിച്ചെത്തിച്ചു. ശനിയാഴ്ച വൈകീട്ടോടെയാണ് അദ്ദേഹത്തെ ഇന്ത്യൻ നാവികസേനാ കപ്പൽ ഐ.എൻ.എസ് സത്പുരയിൽ വിശാഖപട്ടണത്ത് എത്തിച്ചത്. തുടർന്ന് വിദഗ്ധ പരിശോധനകൾക്കായി അദ്ദേഹത്തെ കിഴക്കൻ നേവൽ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റും. നാവികസേനാ കപ്പൽ ഐ.എൻ. എച്ച്.എസ് കല്ല്യാണിയിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുക. വിദഗ്ധ പരിശോധനകൾക്കു ശേഷം തുടർ ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കും. #CdrTomy shifted to INHS Kalyani.On 21 Sep, his sailing vessel ,Thuriya' was dismasted when the boat was caught in a violent storm in the South Indian Ocean. Cdr Abhilash Tomy suffered a severe back injury and dropped out of the @ggr2018official. The first video.@IndianExpress pic.twitter.com/GFbiZukkUY — Rashmi Rajput (@RashmiRajput123) October 6, 2018 ന്യൂ ആംസ്റ്റർഡാം ദ്വീപിൽ ചികിത്സയിലായിരുന്ന അഭിലാഷുമായി കഴിഞ്ഞ വെള്ളിയാഴ്ച പുറപ്പെട്ട കപ്പൽ മുംബൈയിലേക്ക് പോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടാണ് വിശാഖപട്ടണത്തേക്കു സഞ്ചാര ദിശ മാറ്റിയത്. Content Highlights:commander abhilash tomy reaches visakhapatnam shifted to inhs kalyani
from mathrubhumi.latestnews.rssfeed https://ift.tt/2pFR466
via
IFTTT
No comments:
Post a Comment