തിരുവനന്തപുരം: കട്ടയാളെ കയ്യോടെ പിടിച്ചു എന്ന തെറ്റിനാണ് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും തനിക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയ ദുരിതത്തിന്റെ മറവിൽ കേരളത്തിന്റെ മുഖ്യമന്ത്രി നടത്തിയ അഴിമതിയാണ് താൻ പുറത്തു കൊണ്ടുവന്നത്. ഇതിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ ജാള്യതയിലാണ് മുഖ്യമന്ത്രി ഇത്തരം പദപ്രയോഗങ്ങൾ നടത്തിയതെന്നും ചെന്നിത്തല ആരോപിച്ചു. മാത്യഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വസ്തുതകൾ തുറന്നു പറയുന്നതിനാൽ അവർ തന്നെ ഭയപ്പെടുകയാണ്. 19 വർഷങ്ങൾക്ക് ശേഷം നാല് സംസ്ഥാന സർക്കാരുകൾ ചെയ്യാത്തത് ചെയ്യുമ്പോൾ അത് ജനങ്ങൾ അറിയണ്ടേ. ഇഷ്ടമുള്ളവർക്ക് കടലാസിൽ എഴുതി നൽകാൻ ഇത് രാജഭരണമല്ല. മൂന്ന് ബ്രൂവറികൾ അനുവദിച്ചത് ആരെങ്കിലും അറിഞ്ഞാണോ. കഴിഞ്ഞ 19 വർഷമായി കേരളത്തിൽ ഡിസ്റ്റ്ലറികൾ അനുവദിച്ചിട്ടില്ല. ഇത്ര തിടുക്കത്തിൽ ഈ സർക്കാർ അവ അനുവദിക്കേണ്ട കാര്യമെന്തായിരുന്നു. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും മദ്യരാജാക്കന്മാരുമായി ഒരു ഡീലിൽ എത്തുകയായിരുന്നു. ഡിസ്റ്റ്ലറി കമ്പനികൾക്ക് പിന്നിൽ പലരുടേയും ബിനാമികളാണ്. ഈ അഴിമതിയിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. കടുത്ത ജലദൗർലഭ്യം നേരിടുന്ന പാലക്കാട് എലപ്പുള്ളിയിൽ എന്ത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിസ്റ്റ്ലറി അനുവദിച്ചത്. വളരെ ബോധപൂർവമായ അഴിമതിയാണിത്. ഇനിയും കേരളത്തിൽ വലിയ രീതിയിൽ മദ്യം ഒഴുകാനുള്ള പദ്ധതികൾ ഈ സർക്കാർ ഇട്ടിട്ടുണ്ട്. ഇക്കാര്യം താൻ പിന്നീട് വെളിപ്പെടുത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2NsLlKi
via
IFTTT
No comments:
Post a Comment