ന്യൂഡൽഹി: ശബരിമല വിഷയത്തിൽ തന്നെ ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്ന് മുതിർന്ന സുപ്രീം കോടതി അഭിഭാഷകനും കോൺഗ്രസ് നേതാവുമായ മനു അഭിഷേക് സിങ്വി. ന്യൂഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസ് നോതാക്കളോ ദേവസ്വം ബോർഡോ തന്നെ ഇക്കാര്യത്തിൽ സമീപിച്ചിട്ടില്ല. സമീപിക്കാത്ത കാര്യത്തെ കുറിച്ച് താൻ നിലപാട് വ്യക്തമാക്കുന്നില്ല. സമീപിക്കുമ്പോൾ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവതീ പ്രവേശനം സംബന്ധിച്ച ഭരണഘടനാ ബഞ്ചിന്റെ ഉത്തരവിനെ തുടർന്ന് ശബരിമലയിലുണ്ടായ ഗുരുതര സാഹചര്യം സുപ്രീം കോടതിയെ ബോധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. ബോർഡിന് വേണ്ടി മുൻപ് ഹാജരായ മുതിർന്ന അഭിഭാഷകനായ മനു അഭിഷേക് സിങ്വിയെ ഇതിന് ചുമതലപ്പെടുത്തും എന്നായിരുന്നു ദേവസ്വം ബോർഡ് പറഞ്ഞിരുന്നത്. I argued as the lead counsel in Supreme Court. Nobody has approached me yet for review petition. Therefore I cannot comment: Abhishek Manu Singhvi to ANI #SabarimalaTemple pic.twitter.com/ep1Ow3FO6F — ANI (@ANI) October 21, 2018
from mathrubhumi.latestnews.rssfeed https://ift.tt/2CXwuqI
via
IFTTT
No comments:
Post a Comment