ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതുവരെ തന്നെയാരും ഇതുവരെ സമീപിച്ചിട്ടില്ലെന്ന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിങ്‌വി. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മനു അഭിഷേക് സിങ്‌വി ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമല വിഷയത്തില്‍ ഇതുവരെ തന്നെയാരും സമീപിക്കാത്ത സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കുന്നില്ലെന്നും സിങ്‌വി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സമീപിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീപ്രവേശന വിധി അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കു പിന്നാലെ ശബരിമലയിലെ ഗുരുതര സാഹചര്യം സുപ്രീംകോടതിയെ ബോധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. ബോര്‍ഡിന് വേണ്ടി മുമ്പ് ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ സിങ്‌വിയെ ഇതിനായി ചുമതലപ്പെടുത്തുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
I argued as the lead counsel in Supreme Court. Nobody has approached me yet for review petition. Therefore I cannot comment: Abhishek Manu Singhvi to ANI #SabarimalaTemple pic.twitter.com/ep1Ow3FO6F— ANI (@ANI) October 21, 2018
from mangalam.com https://ift.tt/2CWfuRp
via IFTTT
No comments:
Post a Comment