'ആര്‍ത്തവം അശുദ്ധിയല്ല'; എറണാകുളം നഗരത്തില്‍ സ്ത്രീ മുന്നേറ്റ പ്രസ്ഥാനത്തിന്റെ പ്രതിഷേധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

'ആര്‍ത്തവം അശുദ്ധിയല്ല'; എറണാകുളം നഗരത്തില്‍ സ്ത്രീ മുന്നേറ്റ പ്രസ്ഥാനത്തിന്റെ പ്രതിഷേധം

കൊച്ചി: എറണാകുളം നഗരത്തില്‍ സ്ത്രീ മുന്നേറ്റപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും മലകയറുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്നും സവര്‍ണ്ണ ഹൈന്ദവ ഫാസിസ്റ്റുകളുടെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്ത്രീ മുന്നേറ്റപ്രസ്ഥാനത്തിന്റെ പ്രതിഷേധ പ്രകടനം.

ഇതിനിടെ, ഇന്നും ശബരിമലയിലെത്തിയ നാലു യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞ് തിരികെ അയച്ചിരുന്നു.

ആര്‍ത്തവം അശുദ്ധമല്ല. മലകയറുന്ന യുവതികളെ കടന്നാക്രമിക്കുന്ന ഹിന്ദുത്വതീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുക. ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഈ തേര്‍വാഴ്ചയ്ക്കെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും അണിനിരക്കേണ്ടതുണ്ട്. ആചാരങ്ങളല്ല ഭരണഘടനയാണ് സര്‍ക്കാര്‍ നടപ്പാക്കേണ്ടതെന്നും ലിംഗനീതി ഉറപ്പാക്കി സ്ത്രീവിരുദ്ധ ആചാരങ്ങളെ തകര്‍ത്തെറിയേണ്ടതുണ്ടെന്നും അഡ്വ.ഭദ്രാകുമാരി യോഗത്തില്‍ സംസാരിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.



from mangalam.com https://ift.tt/2yqNy4w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages