ന്യൂഡൽഹി: നാഷണൽ പോലീസ് മെമ്മോറിയൽ യാഥാർഥ്യമാക്കുന്നതിൽ പരാജയപ്പെട്ട യുപിഎ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജോലിക്കിടയിൽജീവത്യാഗം അനുഷ്ഠിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ബഹുമാനാർഥമുള്ള നാഷണൽ പോലീസ് മെമ്മോറിയൽ ഉദ്ഘാടനം ചെയ്യവേയാണ് പ്രധാനമന്ത്രിയുടെ വിമർശനം. പോലീസ് സ്മാരകം യാഥാർഥ്യമാക്കാൻ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം 70 വർഷം വേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് മോദി ചോദിച്ചു. ലഡാക്കിലെ ഹോട്ട് സ്പ്രങ് ആക്രമണത്തിന്റെ വാർഷിക ദിനം പോലീസ് സ്മൃതിദിനമായി ആചരിക്കാൻ 60 വർഷം വേണ്ടിവന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. പോലീസ് സ്മാരകം നിർമിക്കുക എന്ന ആലോചനയുണ്ടാകുന്നത് 25-26 വർഷം മുൻപാണ്. പിന്നീട് സർക്കാർ അതിന് അനുമതി നൽകി. അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് സ്മാരകം നിർമിക്കുന്നതിനുള്ള ആദ്യ ചുവടവെച്ചത്. ആഭ്യന്തര മന്ത്രിയായിരുന്ന അദ്വാനിയാണ് തറക്കല്ലിട്ടത് എന്നും മോദി ചൂണ്ടിക്കാട്ടി. യുപിഎ സർക്കാരിന് ഇത്തരമൊരു സ്മാരകം യാഥാർഥ്യമാകണമെന്ന് ആത്മാർഥമായി ആഗ്രഹമുണ്ടായിരുന്നെങ്കിൽ വർഷങ്ങൾക്കുമുന്നേ ഇത് പൂർത്തീകരിക്കാൻ സാധിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ചാണക്യപുരിയിലെ 6.12 ഏക്കർ സ്ഥലത്താണ് പോലീസ് സ്മാരകം നിർമിച്ചിരിക്കുന്നത്. 1947 മുതലുള്ള കാലത്ത് ജോലിക്കിടയിൽ ജീവൻ നഷ്ടപ്പെട്ട 34,844 പോലീസുകാരുടെ സ്മരണയ്ക്കാണ് സ്മാരകം നിർമിച്ചിരിക്കുന്നത്.ഒക്ടോബർ 21 ദേശീയ പോലീസ് ദിനമായാണ് ആചരിക്കുന്നത്. 1959ലെ ചൈനീസ് സേനയുടെ ആക്രണത്തിൽ രക്തസാക്ഷിത്വം വഹിച്ച 10 പോലീസുകാരുടെ സ്മരണ പുതുക്കിയാണ് രാജ്യം പോലീസ് സ്മൃതി ദിനം ആചരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2J8L2Uw
via
IFTTT
No comments:
Post a Comment