വിദ്യാര്‍ഥിനികളെ ശല്യപ്പെടുത്തുന്നത് ചോദ്യംചെയ്ത ഉറുദു കവിക്കുനേരെ ആസിഡ് ആക്രമണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

വിദ്യാര്‍ഥിനികളെ ശല്യപ്പെടുത്തുന്നത് ചോദ്യംചെയ്ത ഉറുദു കവിക്കുനേരെ ആസിഡ് ആക്രമണം

ഫിറോസാബാദ്: സ്കൂൾ വിദ്യാർഥിനികളെ നിരന്തരം ശല്യപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നവർക്കെതിരെ പ്രതികരിച്ച ഉറുദു കവി ഹാഷിം ഫിറോസാബാദിക്കെതിരെ ആസിഡ് ആക്രമണം. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഹാഷിമിനെ അക്രമികൾ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തന്റെ പെൺമക്കളെ സ്ഥിരമായി ചില സാമൂഹികവിരുദ്ധർ ആക്രമിക്കാറുണ്ടെന്ന നാട്ടുകാരനായ ഒരു പിതാവിന്റെ പരാതിയെ തുടർന്ന് വിഷയത്തിൽ ഇടപെട്ടതായിരുന്നു ഹാഷിം. കുട്ടികൾ സ്കൂളിൽ പോകുന്ന വഴിയിലും ഫോണിലൂടെയും ഉപദ്രവം തുടരുകയായിരുന്നു ഇവർ. ഇവരെ ഭയമുള്ളതിനാൽ കുട്ടികളുടെ പിതാവിന് പോലീസിൽ പരാതി നൽകാനും കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്ന് അക്രമികളോട് സംസാരിക്കാൻ പോയ ഹാഷിമിന് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. മുഖത്ത് സാരമായി പൊള്ളലേറ്റ ഹാഷിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമികളെ ഉടൻ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി. content highlights:Acid attack on Urdu poet


from mathrubhumi.latestnews.rssfeed https://ift.tt/2ypjpCA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages