കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു; സ്‌ഫോടനത്തില്‍ നാട്ടുകാരായ അഞ്ചുപേര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു; സ്‌ഫോടനത്തില്‍ നാട്ടുകാരായ അഞ്ചുപേര്‍ മരിച്ചു

ശ്രീനഗർ: സുരക്ഷാസൈന്യവും ഭീകരരും തമ്മിൽ ജമ്മു-കശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. രണ്ടു സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. അതിനിടെ, പ്രദേശത്തുണ്ടായ സ്ഫോടനത്തിൽ അഞ്ചു പ്രദേശവാസികൾ മരിച്ചു. ഏറ്റുമുട്ടലിൽ കഴിഞ്ഞ് സൈന്യം മടങ്ങിയ ശേഷം പ്രദേശത്തെ ഒരു വീട്ടിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ആളുകൾ എത്തിയപ്പോഴാണ് ഷെൽ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ലാറോ മേഖലയിൽ ഒളിവിൽ കഴിയുന്ന ഭീകരർക്കായി സൈന്യം നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരാണ് ആദ്യം വെടിവച്ചത്. മുൻകരുതൽ നടപടിയെന്ന നിലയിൽ ഈ മേഖലയിലെ ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ബരാമുള്ള ജില്ലയിലെ ക്രാൽഹർ പോലീസ് സ്റ്റേഷനിൽ ഭീകരാക്രമണമുണ്ടായതിനെ തുടർന്ന് വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടിരുന്നു. രണ്ട് എകെ-47 തോക്കുകൾ, മൂന്നു ഗ്രനേഡുകൾ, രണ്ട് ചൈനീസ് നിർമിത തോക്കുകൾ എന്നിവ സുരക്ഷാസേന കണ്ടെടുത്തിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2J7ypsM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages