ഒരു കുടുംബത്തെ മഹത്വവത്കരിക്കാന്‍ മറ്റുള്ളവരുടെ സംഭാവനകള്‍ അവഗണിച്ചുവെന്ന് പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

ഒരു കുടുംബത്തെ മഹത്വവത്കരിക്കാന്‍ മറ്റുള്ളവരുടെ സംഭാവനകള്‍ അവഗണിച്ചുവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്ര ബോസ്, ബി.ആർ അംബേദ്കർ, സർദാർ പട്ടേൽ തുടങ്ങിയ നേതാക്കളുടെ സംഭാവനകൾ സംബന്ധിച്ച വിവരങ്ങൾ മുഖ്യധാരാ ഇന്ത്യൻ ചിന്തകളിൽനിന്ന് ഇല്ലാതാക്കിയെന്ന് പ്രധാനമന്ത്രി മോദി. സ്വാതന്ത്ര്യ സമരത്തിലും രാജ്യത്തിന്റെ വളർച്ചയിലും ഒരു കുടുംബത്തെ മാത്രം മഹത്വവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഇതെന്ന്മോദി ആരോപിച്ചു. ഇന്ത്യൻ സമ്പ്രദായങ്ങൾക്ക് സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ അടിത്തറ പാകിയെങ്കിലും ഇന്നും നാം ഇന്ത്യയെ കാണുന്നത് ഇംഗ്ലീഷുകാരുടെ കണ്ണിലൂടെയാണ്. നമ്മുടെ പൈതൃകവും, സംസ്കാരവും, വിദ്യാഭ്യാസ സമ്പ്രദായവുമാണ് ഇതിന്റെ പരിണിതഫലങ്ങൾ അനുഭവിക്കുന്നത്. ചെങ്കോട്ടയിൽ ആസാദ് ഹിന്ദ് ഫൗജ് (ഇന്ത്യൻ നാഷണൽ ആർമി) സ്ഥാപനത്തിന്റെ 75-ാം വാർഷിക വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഭാഷ് ചന്ദ്ര ബോസ്, ബി.ആർ അംബേദ്കർ, സർദാർ പട്ടേൽ തുടങ്ങിയ നേതാക്കൾ മുന്നോട്ടുവെച്ച മാർഗം നാം പിന്തുടരുകയായിരുന്നെങ്കിൽ, രാജ്യത്തെ സാഹചര്യങ്ങൾ ഏറെ വ്യത്യസ്തമായിരുന്നേനെയെന്ന് മോദി പറഞ്ഞു. തന്റെ സർക്കാർ ഇത്തരം കാര്യങ്ങളിൽ മാറ്റം വരുത്തുമെന്നും മോദി കൂട്ടിച്ചേർത്തു. It is unfair that in the glorification of one family, the contribution of several other greats was deliberately forgotten. It is high time more Indians know about the historic role of stalwarts Sardar Patel, Dr. Babasaheb Ambedkar and Netaji Subhas Bose. pic.twitter.com/t7G34trODe — Narendra Modi (@narendramodi) October 21, 2018


from mathrubhumi.latestnews.rssfeed https://ift.tt/2q302L1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages