വിരലുകള്‍ ഓരോന്നായി വെട്ടിമാറ്റി, തലയറുത്തു: ഖഷോഗിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, സമാര്‍ട്ട്‌വാച്ചിലൂടെ പ്രതിശ്രുതവധുവിന് ശബ്ദരേഖ ലഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

വിരലുകള്‍ ഓരോന്നായി വെട്ടിമാറ്റി, തലയറുത്തു: ഖഷോഗിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, സമാര്‍ട്ട്‌വാച്ചിലൂടെ പ്രതിശ്രുതവധുവിന് ശബ്ദരേഖ ലഭിച്ചു

സൗദി അറേബ്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കടുത്ത വിമര്‍ശകനുമായിരുന്ന ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. തുര്‍ക്കിയിലെ സൗദി കോണ്‍ുലേറ്റില്‍വെച്ചാണ് അതിക്രൂരമായി കൊലപാതകം നടന്നത്. ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ കൈവശമുണ്ടെന്ന് തുര്‍ക്കി അവകാശപ്പെട്ടതോടെ സൗദിയും സൗദിയും പിന്തുണയ്ക്കുന്ന അമേരിക്കയും സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.

ഖഷോഗിയെ വധിക്കുന്നതിനായി പതിനഞ്ചംഗ സംഘം റിയാദില്‍ നിന്ന് ഇസ്താംബുളില്‍ എത്തിയിരുന്നുവെന്നാണ് വിവരം. ക്രൂരമായ പീഡനങ്ങള്‍ക്കു പിന്നാലെ ഖഷോഗിയുടെ കൈവിരലുകള്‍ ഓരോന്നായി വെട്ടിമാറ്റുകയും, മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് തലയറുത്തു മാറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം വെട്ടിമുറിച്ച് കഷണങ്ങളാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ക്കായാണ് ഖഷോഗി തുര്‍ക്കിയിലെ കോണ്‍സുലേറ്റിലെത്തിയത്. ഖഷോഗിയുടെ സ്മാര്‍ട്ട് വാച്ചിലൂടെ അദേഹത്തിന്റെ പ്രതിശ്രുത വധു ഹേറ്റിസ് സെന്‍ഡിസിന് കൊലപാതകസമയത്തെ ശബ്ദരേഖ ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇീ ശബ്ദരേഖ ലഭിച്ചതായി തുര്‍ക്കി അവകാശവാദം ഉയര്‍ത്തി. ഈ മാസം രണ്ടാം തിയതിയാണ് ഖഷോഗിയെ ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ നിന്ന് കാണാതായത്.



from mangalam.com https://ift.tt/2q3jFm4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages