തിരിച്ചിറങ്ങിയപ്പോള്‍ ഇരുമുടിക്കെട്ട് ഐജി ശ്രീജിത്തിനെ ഏല്‍പ്പിച്ചു: റഹ്ന ഫാത്തിമ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

തിരിച്ചിറങ്ങിയപ്പോള്‍ ഇരുമുടിക്കെട്ട് ഐജി ശ്രീജിത്തിനെ ഏല്‍പ്പിച്ചു: റഹ്ന ഫാത്തിമ

കൊച്ചി: പ്രതിഷേധത്തെതുടര്‍ന്ന് ശബരിമലയില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ഇരുമുടിക്കെട്ട് ഐജി ശ്രീജിത്തിനെ ഏല്‍പ്പിച്ചിരുന്നു എന്ന് രഹ്ന ഫാത്തിമ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിനുകള്‍ ഉണ്ടെന്ന ആരോപണത്തോട് പ്രതികരിക്കുകയായിിരുന്നു അവര്‍. ബസില്‍ വച്ചു തന്നെ ഇരുമുടിക്കെട്ട് പോലീസുകാര്‍ പരിശോധിച്ചിരുന്നു എന്നും ഒരു മാധ്യമത്തോട് നല്‍കിയ അഭിമുഖത്തില്‍ രഹ്ന പറഞ്ഞു.

പോലീസിന്റെ കുഴപ്പം കൊണ്ടല്ല ശബരിമലയില്‍ എത്താന്‍ സാധിക്കാത്തത്. പോലീസ് എല്ലാവിധ സഹായങ്ങളും നല്‍കി. എന്നാല്‍ പ്രതിഷേധക്കാരുടെ എതിര്‍പ്പ് അതിരൂക്ഷമായിരുന്നു. കുട്ടികളെപ്പോലും നിലത്ത് കിടത്തിയാണ് അവര്‍ സമരം നടത്തിയത്. സ്ഥിതി ഗുരുതരമായപ്പോള്‍ തിരിച്ചു പോരുകയായിരുന്നെന്നും രഹ്ന വ്യക്തമാക്കി.

കവിതെയെ നേരിട്ട് പരിചയമില്ല. ഗണപതി കോവിലില്‍ എത്തിയപ്പോള്‍ മാത്രമാണ് കവിതയെ പരിചയപ്പെടുന്നത്. കെ.സുരേന്ദ്രനെ നേരിട്ട് അറിയില്ലെന്നും ആരുടെയും യാതൊരു വിധ സഹായങ്ങളും ഇല്ലാതെയാണ് മലകയറാന്‍ എത്തിയതെന്നും രഹ്ന കൂട്ടിചേര്‍ത്തു. സ്ത്രീകള്‍ മുന്നോട്ട് വരാത്ത സാഹചര്യത്തില്‍ പുലികളി അടക്കമുള്ള വിവിധ വിഷയങ്ങളില്‍ ഇടപെട്ടിട്ടുണ്ടെന്നും അത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും രഹ്ന ഫാത്തിമ തുറന്നടിച്ചു.

താന്‍ കയറിയാല്‍ ക്ഷേത്രം അടച്ചിടുമെന്നും പമ്പമുതല്‍ സന്നിധാനം വരെ പുണ്യാഹം തളിച്ച് ശുദ്ധീകരിക്കുമെന്നും ഉള്ള തന്ത്രിയുടെ പ്രതികരണത്തിനെതിരെ കേസ് കൊടുക്കുമെന്നും രഹ്ന വ്യക്തമാക്കി.



from mangalam.com https://ift.tt/2NUvuVr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages