ദുബായ് മറീനയിൽ മാലിന്യം വിഴുങ്ങുന്ന ‘സ്രാവ് ’ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

ദുബായ് മറീനയിൽ മാലിന്യം വിഴുങ്ങുന്ന ‘സ്രാവ് ’

ദുബായ്: ദുബായ് മറീനയിലെത്തുന്ന സന്ദർശകർക്ക് കൗതുകമാവുകയാണ് പുതിയൊരു സ്രാവ്. ‘വാട്ടർ ഷാർക്ക്’ എന്നുപേരിട്ടിരിക്കുന്ന ഈ സ്രാവ് നിരുപദ്രവകാരിയാണെന്ന് മാത്രമല്ല, ഉപകാരികൂടിയാണ്. മണിക്കൂറിൽ പത്തുകിലോമീറ്റർ നീന്താൻ പറ്റുന്ന വാട്ടർഷാർക്ക് എന്ന ഡ്രോൺ വിഴുങ്ങുന്നത് കടലിലെ മാലിന്യങ്ങളാണ്. പ്ലാസ്റ്റിക്, എണ്ണ, അവശിഷ്ടങ്ങൾ, പായൽ തുടങ്ങി വിവിധതരം മാലിന്യങ്ങൾ ഡ്രോണിനടിയിലുള്ള ബാഗിലേക്ക് ഇത് സമാഹരിക്കും. 350 കിലോ മാലിന്യം ഒറ്റയടിക്ക് സമാഹരിക്കാൻ പറ്റും. ബാഗ് നിറഞ്ഞാൽ തിരിച്ച് കരയിലേക്ക് നീന്തി മാലിന്യം കരയിൽ ഉപേക്ഷിക്കും. ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും വിശ്രമമില്ലാതെ പണിയെടുക്കുമെന്നതാണ് ഈ സ്രാവിന്റെ മറ്റൊരു പ്രത്യേകത. ഇകോകോസ്റ്റ് എന്ന ദുബായിലെ സ്ഥാപനവും ദുബായ് മറീന യാട്ട് ക്ലബ്ബും ചേർന്നാണ് സമുദ്രതീരം സംരക്ഷിക്കുന്നതിനായി ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ശുചീകരണം മാത്രമല്ല, സെൻസറുകൾവഴി കടലിലെ പാരിസ്ഥിതികവ്യതിയാനങ്ങൾ, വെള്ളത്തിലെ ലവണാംശം, കടൽജലത്തിന്റെ നിലവാരം തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാനും വാട്ടർഷാർക്ക് വഴി സാധിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2NBjlV9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages