രാജ്കോട്ട്: നിലവിലുള്ളതിനേക്കാൾ മികച്ച ടീമുമായി വന്നിട്ടുപോലും വിൻഡീസിന് ഇന്ത്യയിൽ പരമ്പര നേടാനായിട്ടില്ലെന്ന് ക്യാപ്റ്റൻ ജേസൺ ഹോൾഡർ. 1994ന് ശേഷം ഇന്ത്യയിൽ വിൻഡീസ് ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. ബ്രയാൻ ലാറ ഉൾപ്പെടെയുള്ള ഇതിഹാസ താരങ്ങൾ കളിച്ചിരുന്ന സമയത്തും ഇതുതന്നെയായിരുന്നു സ്ഥിതി. ലോകത്തെ ഒന്നാം നമ്പർ ടീമിനെതിരെ അവരുടെ നാട്ടിലാണ് ഞങ്ങൾ കളിക്കുന്നതെന്നും ഓർമിക്കണമല്ലോ. ഹോൾഡർ വ്യക്തമാക്കി. രാജ്കോട്ടിൽ നടന്ന ആദ്യ ടെസ്റ്റിലെ ദയനീയ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വിൻഡീസ് ഓൾറൗണ്ടറുടെ മറുപടി. വിൻഡീസിന്റെ മുൻ താരം കാൾ ഹൂപ്പറുടെ വിമർശനത്തിനും ഹോൾഡർ പ്രതികരിച്ചു. വിൻഡീസിന്റെ താരങ്ങൾക്ക് ടിട്വന്റി ക്രിക്കറ്റ് മാത്രമാണ് താത്പര്യമെന്നായിരുന്നു കാൾ ഹൂപ്പറിന്റെ ആരോപണം. ഇതിന് ആരുടേയും പേരെടുത്ത് പറയാതെയായിരുന്നു താരത്തിന്റെ മറുപടി. ഓരോരുത്തർക്കും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഈ പരമ്പരയിൽ എനിക്കും ടീമിനും എന്താണ് ചെയ്യാൻ കഴിയുക എന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. മറ്റുള്ളവർ എന്തുപറയുന്നുവെന്ന് നോക്കിയിട്ട് കാര്യമില്ല. അവർക്ക് എപ്പോഴും എന്തെങ്കിലും പറയാനുണ്ടാകും ഹോൾഡർ ചൂണ്ടിക്കാട്ടുന്നു. മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ വിമർശകരുടെ വായടപ്പിക്കാനുള്ള എന്തെങ്കിലും സാധ്യതയുള്ളു. എന്നാൽത്തന്നേയും ചിലരുടെ വായടപ്പിക്കാൻ കഴിയില്ലെന്നും ഹോൾഡർ പരിഹസിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ കളിച്ച നാലോ അഞ്ടോ പരമ്പരകളിൽ രണ്ടെണ്ണമെങ്കിലും ഞങ്ങൾ വിജയിച്ചിട്ടുണ്ട്. എന്നിട്ടും ഈ ടീമിനെ ഇങ്ങനെ വിമർശിക്കുന്നതിന്റെ കാരണം പിടികിട്ടുന്നില്ല. ഹോൾഡർ ചൂണ്ടിക്കാട്ടുന്നു. ഏകദിന ക്രിക്കറ്റിൽ വിൻഡീസ് ടീം ഏറ്റവും ഒടുവിൽ പുറത്തെടുത്ത മികച്ച പ്രകടനം 2004-ലെ ചാംമ്പ്യൻസ് ട്രോഫി ജയിച്ചതാണെന്നും ഹോൾഡർ കൂട്ടിച്ചേർത്തു. രാജ്കോട്ടിൽ നടന്ന ആദ്യ ടെസ്റ്റിൽ പരിക്കുമൂലം ഹോൾഡർക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഓപ്പണിങ് ബാറ്റ്സ്മാൻ ബ്രാത്വെയ്റ്റാണ് വിൻഡീസ് ടീമിനെ നയിച്ചത്. Content Highlights: Even Brian Laras Windies couldnt win series in India says Jason Holder
from mathrubhumi.latestnews.rssfeed https://ift.tt/2OQWgSW
via
IFTTT
No comments:
Post a Comment